തിരുപ്പിറവി പ്രത്യാശ സന്നിവേശിപ്പിക്കട്ടെ, പാപ്പായുടെ ആശംസകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രക്ഷകൻറെ ജനനം സമാധാനത്തിലേക്കുള്ള സമൂർത്ത ചുവടുകൾ വയ്ക്കാൻ പ്രചോദനമേകട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.
ഗ്രിഗോറിയൻ പഞ്ചാംഗത്തെ അപേക്ഷിച്ച് 14 ദിവസം പിന്നിൽ നില്ക്കുന്ന ജൂലിയൻ പഞ്ചാംഗം പിൻചെല്ലുന്ന ചില പൗരസ്ത്യ കത്തോലിക്കാ സഭകളും ഓർത്തഡോക്സ് സഭകളും ഈ ജനുവരി 7-ന് ശനിയാഴ്‌ച (07/01/23) തിരുപ്പിറവിത്തിരുന്നാൾ ആചരിക്കുന്നതിനോടനുബന്ധിച്ച്, ഫ്രാൻസീസ് പാപ്പാ, ഈ സമൂഹങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് അന്നുതന്നെ കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഇതുള്ളത്.
പാപ്പായുടെ പ്രസ്തു ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:
“കർത്താവിൻറെ പിറവി ആഘോഷിക്കുന്ന പൗരസ്ത്യ സഭാസമൂഹങ്ങൾക്ക്, പ്രത്യേകിച്ച്, പിഢിത ഉക്രൈയിൻ ജനതയ്ക്ക് ഞാൻ ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. രക്ഷകൻറെ ജനനം പ്രത്യാശ സന്നിവേശിപ്പിക്കുകയും ആത്യന്തികമായി സമാധാനത്തിലേക്ക് നയിക്കാൻ കഴിയുന്ന മൂർത്തമായ ചുവടുകൾ വെയ്ക്കാൻ പ്രചോദനമേകുകയും ചെയ്യട്ടെ.”
വിവിധഭാഷകളിലായി 5 കോടിയി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Rivolgo di cuore il mio augurio alle comunità delle Chiese Orientali che celebrano il Natale del Signore, in modo particolare al martoriato popolo ucraino. La nascita del Salvatore infonda speranza e ispiri passi concreti che possano finalmente condurre alla pace.
EN: I extend my heartfelt best wishes to the communities of the Eastern Churches who celebrate the Nativity of the Lord, in particular the suffering people of Ukraine. May the Lord’s birth instill comfort and inspire concrete steps that can finally lead to peace
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: