പാപ്പാ: വിനയവും ക്ഷമയും കായികരംഗത്ത് പ്രധാനമാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തത്തോടെയും സജീവമായും പ്രവർത്തിക്കേണ്ടതുപോലെ കായികതാരങ്ങളും അവർ കളിക്കുന്ന കായികരംഗത്ത് പ്രവർത്തിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ജനുവരി 30 ആം തിയതി, തിങ്കളാഴ്ച വത്തിക്കാനിൽ ഇറ്റാലിയൻ വോളിബോൾ ഫെഡറേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ സന്ദേശത്തിൽ ലജ്ജിക്കുന്ന സ്വഭാവത്തിൽ നിന്ന് പുറത്തുവരാനും സ്വയം അവബോധത്തിന്റെ കാര്യത്തിൽ പക്വത നേടാനും കായികം സഹായിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാട്ടി.
പരസ്‌പരം ഉപദേശങ്ങൾ കേൾക്കുകയും ഒരു സംഘമായി വിജയിക്കുകയും ചെയ്യുന്ന കളിയാണ് വോളിബോൾ എന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ കളിയിൽ പൂലർത്തോണ്ട എളിമയുടെയും ക്ഷമയുടെയും പ്രാധാന്യവും ചൂണ്ടിക്കാട്ടി.
കൂടെയുള്ള ഒരു ഉപദേഷ്ടാവില്ലാതെ ആർക്കും കായികതാരമാകാൻ കഴിയില്ലെന്നും കായികരംഗത്തെ മത്സര മനോഭാവം ആരോഗ്യകരമായ രീതിയിൽ വളർത്തിയെടുക്കണമെന്നും ത്യാഗം, സ്ഥിരോത്സാഹം, പരിശീലനം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കണമെന്നും പാപ്പാ പറഞ്ഞു.
ധനവും ഏതെങ്കിലും വിധത്തിൽ വിജയിക്കണമെന്ന ആഗ്രഹവും കായികതാരങ്ങളിൽ കടന്നുവരരുതെന്നും യുവാക്കൾക്ക് മാതൃകയായ പ്രശസ്ത കായികതാരങ്ങൾ ഒരുനാൾ അവരുടെ വഞ്ചകരായി മാറരുതെന്നും ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വോളിബോൾ ഫെഡറേഷനോടു അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: