തിരയുക

സന്നദ്ധ സേവനം ഒരു ദൈവകൃപ, അത് ഐക്യം സംജാതമാക്കുന്നു, പാപ്പാ!

ഫ്രാൻസീസിസ് പാപ്പാ, 2023 ആഗസ്റ്റ് 1-6 വരെ പോർട്ടുഗലിലെ ലിസ്ബണിൽ ആഗോളസഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തിനായി പ്രവർത്തിക്കുന്ന, സന്നദ്ധസേവകർക്കായി സ്പാനിഷ് ഭാഷയിൽ ഒരു വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സന്നദ്ധ പ്രവർത്തനമെന്നത് എന്തെങ്കിലും കാര്യത്തിൻറെ സാക്ഷാത്ക്കാരത്തിനായി ചട്ടക്കൂടുകളെ ഭേദിച്ചു പുറത്തുകടക്കാൻ അനുവദിക്കുന്ന ഭേദകശക്തിയാണെന്ന് മാർപ്പാപ്പാ.

സാമൂഹ്യസാമ്പത്തിക വികസനത്തിനായുള്ള സന്നദ്ധപ്രവർത്തകരുടെ അന്താരാഷ്ട്രദിനം ആചരിക്കപ്പെട്ട ഡിസമ്പർ 5-ന് തിങ്കളാഴ്‌ച (05/12/22) ഫ്രാൻസീസിസ് പാപ്പാ, 2023 ആഗസ്റ്റ് 1-6 വരെ പോർട്ടുഗലിലെ ലിസ്ബണിൽ ആഗോളസഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തിനായി പ്രവർത്തിക്കുന്ന, സന്നദ്ധസേവകർക്കായി സ്പാനിഷ് ഭാഷയിൽ നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

സന്നദ്ധ സേവനം ഒരു ദൈവകൃപയും ഓരോ സന്നദ്ധ പ്രവർത്തകൻറെയും ഉദാരത സഭയുടെ ശക്തിയും സഭാദൗത്യത്തിൻറെ ആവിഷ്ക്കാരവുമാണെന്ന് പാപ്പാ പറയുന്നു.

അതുപോലെതന്നെ സന്നദ്ധ സേവനം ഐക്യം സംജാതമാക്കുന്നുവെന്നും പാപ്പാ ഉദാഹരണസഹിതം കൂട്ടിച്ചേർക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2022, 12:38