തിരയുക

ജപമാല നാഥ ജപമാല നാഥ 

പാപ്പാ: കുടുംബത്തിലും സമൂഹത്തിലും സമാധാനം ജീവിക്കുക!

അർജന്തീനയിലെ റൊസാരിയൊ അതിരൂപതയ്ക്ക് ഫ്രാൻസീസ് പാപ്പായുടെ വീഡിയൊ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനത്തിൻറെ ഉപകരണങ്ങളായി മാറാൻ മാർപ്പാപ്പാ അർജന്തീനയിലെ “റോസാരിയൊ” അതിരൂപതാംഗങ്ങൾക്ക് പ്രചോദനം പകരുന്നു.

ഇക്കൊല്ലം (2022) ഒക്ടോബർ 7-ന് ആരംഭിച്ചതും 2023 ഒക്ടോബർ 7-വരെ നീളുന്നതുമായ അതിരൂപതാതലത്തിലുള്ള മരിയവത്സരത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ സ്പാനിഷ് ഭാഷയിൽ തയ്യാറാക്കി അയച്ച വീഡിയൊ സന്ദേശത്തിലാണ് ഈ ആഹ്വാനം ഉള്ളത്.

സ്പെയിനിലെ കദീസെയിൽ നിന്ന് ജപമാലനാഥയുടെ ചിത്രം അവിടെ എത്തിയിട്ട് 2023 മെയ് 3-ന് 250 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ആചരിക്കുന്ന ഈ മരിയവത്സരത്തിന് നല്കിയ സന്ദേശത്തിൽ പാപ്പാ “ജപമാല നാഥയോടൊപ്പം, സമാധാനത്തിനായുള്ള പ്രേഷിതർ” എന്ന ഈ ആചരണത്തിൻറെ മുദ്രാവക്യത്തെക്കുറിച്ചു പരാമർശിക്കുകയും നമ്മുടെ സമാധാനമായ ക്രിസ്തുവിനെ ഹൃദയങ്ങളിലും കുടുംബങ്ങളിലും സമൂഹം മുഴുവനിലും എത്തിക്കാൻ പ്രചോദനമേകുന്നു.

അവനനുമായും കുടുംബത്തിലും സമൂഹത്തിലും ശാന്തി ജീവിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ സന്ദേശത്തിൽ ഊന്നിപ്പറയുന്നു. അർജന്തീനയിലെ സമൂഹത്തിൽ അക്രമങ്ങൾ കൂടുതലും അനധികൃത മയക്കുമരുന്നു കടത്തിൻറെ ഫലമാണെന്ന് പാപ്പാ ഖേദപൂർവ്വം അനുസ്മരിക്കുന്നു.

വിവിധങ്ങളായ ജീവിതാന്തസ്സുകളെ, അതായത്, വിവാഹജീവിതം, സമർപ്പിത ജീവിതം, പൗരോഹിത്യം തുടങ്ങിയ  വിളികളെ, പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഡിസംബർ 2022, 12:18