തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: അനുരഞ്ജനത്തിൻറെ ചുവടുകൾ വയ്ക്കാൻ കഴിയുന്നതിനായി പ്രാർത്ഥിക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൊറുക്കാൻ കഴിയുന്ന നൂതന ഹൃദയം നാം ഉണ്ണിയേശുവിനോട് അപേക്ഷിക്കണമെന്ന് മാർപ്പാപ്പാ.

ഡിസമ്പർ 26-ന്, തിങ്കളാഴ്ച (26/12/22) “തിരുപ്പിറവി” (#Christmas) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ക്ഷമിക്കാൻ കഴിവുറ്റ പുതുമായാർന്ന ഒരു ഹൃദയം നമുക്ക് നവജാത യേശുവിനോട് ചോദിക്കാം: നമ്മെ വേദനിപ്പിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കാനും തുറവിൻറെയും അനുരഞ്ജനത്തിൻറെയും ചുവടുകൾ വയ്ക്കാനുമുള്ള ശക്തിക്കായി പ്രാർത്ഥിക്കാം. #തിരുപ്പിറവി”

വിവിധഭാഷകളിലായി 5 കോടി 35ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Chiediamo a Gesù appena nato la novità di un cuore capace di perdonare: la forza di pregare per chi ci ha fatto del male e di fare dei passi di apertura e di riconciliazione. #Natale

EN: Let us ask the newborn Jesus for the newness of a heart capable of forgiveness: the strength to pray for those who have hurt us and to take steps of openness and reconciliation. #Christmas

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഡിസംബർ 2022, 14:19