ദൈവമഹത്വം ഉണ്ണിയേശുവിൻറെ "ചെറുമ"യിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഗതനാകുന്ന ദൈവത്തിൻറെ മാഹാത്മ്യം തിരിച്ചറിയാൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെയെന്ന് മാർപ്പാപ്പാ.
“തിരുപ്പിറവി” (#Christmas) “ആഗമനകാലം” (#Advent) എന്നീ ഹാഷ്ടാഗുകളോടുകൂടി ശനിയാഴ്‌ച (17/12/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പായുടെ പ്രസ്തു ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:
“#ക്രിസ്തുമസിനുളള ഒരുക്കത്തിൻറെ ഈ നാളുകളിൽ പരിശുദ്ധ അമ്മ നമ്മെ കൈപിടിച്ചു നടത്തുകയും, ആഗതനാകുന്ന ദൈവത്തിൻറെ മഹത്വം അവളുടെ പൈതലിൻറെ ചെറുമയിൽ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യട്ടെ. #ആഗമനകാലം”
വിവിധഭാഷകളിലായി 5 കോടിയി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Tweet – ore 13:30
IT: La Madonna ci prenda per mano in questi giorni di preparazione al #Natale e ci aiuti a riconoscere nella piccolezza del Bambino la grandezza di Dio che viene. #Avvento
EN: May Our Lady take us by the hand in these days of preparation for #Christmas. And in the littleness of her Child, may she help us recognize the greatness of the God who comes. #Advent
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: