പാപ്പാ പ്രാർത്ഥിക്കുന്നു: ഉക്രൈയിനു സമാധാനം സംലഭ്യമാകട്ടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം തകർത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന ഉക്രൈയിനു വേണ്ടിയുള്ള സമാധാനാഭ്യർത്ഥന മാർപ്പാപ്പാ നവീകരിക്കുന്നു.
ആദ്യ നിണസാക്ഷിയായ വിശുദ്ധ സ്തെഫാനോസിൻറെ തിരുന്നാൾദിനമായിരുന്ന തിങ്കളാഴ്‌ച (26/12/22) “സമാധാനം” (#peace) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിനെയും യാതനയനുഭവിക്കുന്ന ആ ജനതയെയും ഒരിക്കൽ കൂടി അനുസ്മരിച്ചത്.
“എൻറെ സമാധാനാശംസ ഞാൻ നവീകരിക്കുന്നു: കുടുംബങ്ങളിൽ സമാധാനം ഉണ്ടാകട്ടെ, ഇടവകയിലും മതസമൂഹങ്ങളിലും സമാധാനം ഉണ്ടാകട്ടെ, പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും സമാധാനം, യുദ്ധത്താൽ പീഡിതരായ ജനങ്ങൾക്ക് സമാധാനം, പ്രിയപ്പെട്ട, തകർക്കപ്പെടുന്ന, ഉക്രൈയിന് സമാധാനം ഉണ്ടാകട്ടെ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 5 കോടി 35ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Rinnovo il mio augurio di #pace: pace nelle famiglie, pace nelle comunità parrocchiali e religiose, pace nei movimenti e nelle associazioni, pace per quelle popolazioni tormentate dalla guerra, pace per la cara e martoriata Ucraina.
EN: I reiterate my wish for #peace: peace in families, peace in parish and religious communities, peace in movements and associations, peace for those peoples tormented by war, peace for the dear and embattled Ukraine.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: