കുരിശിൽ ദൈവത്തിൻറെ ബലഹീനതയും സർവ്വശക്തിയും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവത്തിൻറെ സർവ്വശക്തി കുരിശിലെ ബലഹീനതയിൽ ആവിഷ്കൃതമായി എന്ന് മാർപ്പാപ്പാ.
വ്യാഴാഴ്‌ച (22/12/22) “ക്രിസ്തുമസ്സ്” (#Christmas) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“ദൈവം ഒരു ശിശുവായിത്തീർന്നു, പിന്നീട് അവിടന്ന് കുരിശിൽ തറയ്ക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടത്തു. ആ ബലഹീനതയിൽ ദൈവത്തിൻറെ സർവ്വശക്തിയും പ്രകടമായി. പൊറുക്കുന്നതിൽ ദൈവത്തിൻറെ സർവ്വശക്തിയും സദാ പ്രവർത്തനനിരതമാണ്. കൃതജ്ഞതയും മാനസാന്തരവും സമാധാനവുമാണ് അപ്പോൾ ഈ #തിരുപ്പിറവിയുടെ സമ്മാനങ്ങൾ” എന്നായിരുന്നു പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Dio si è fatto bambino e poi si è lasciato inchiodare sulla croce. In quella debolezza si è manifestata l’onnipotenza di Dio. Nel perdono opera sempre l’onnipotenza di Dio. La gratitudine, la conversione e la pace siano allora i doni di questo #Natale.
EN: God became a Child and then let himself be nailed on a cross. In that weakness, God's omnipotence is manifested. In forgiveness, God’s omnipotence is always at work. Thus, may our gifts this #Christmas be gratitude, conversion and peace.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: