തിരയുക

ഫ്രാൻസീസ് പാപ്പാ ഒരു വൃദ്ധയ്ക്ക് സ്നേഹ സാന്ത്വനം പകരുന്നു. ഫ്രാൻസീസ് പാപ്പാ ഒരു വൃദ്ധയ്ക്ക് സ്നേഹ സാന്ത്വനം പകരുന്നു.  

ഇന്നത്തെ അവസ്ഥയിൽ മാനവ ഐക്യദാർഢ്യം സുപ്രധാനമെന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ഡിസമ്പർ 20, അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യദിനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ സാഹോദര്യ പിന്തുണ ആവശ്യമുള്ളവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടതിൻറെ ആവശ്യകത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

അനുവർഷം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യദിനം ആചരിക്കപ്പെടുന്ന ഡിസമ്പർ 20-ന്, അതായത് ഈ ചൊവ്വാഴ്ച (20/12/22) “ഐക്യദാർഢ്യം” (#solidarity) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“നാം കടന്നുപോകുന്ന ക്ലേശകരമായ ഈ വേളകളിൽ പരിശുദ്ധാത്മാവ് നമ്മോട് നടത്തുന്ന അഭ്യർത്ഥനകളോട് നമുക്ക് വിശ്വാസത്തോടുകൂടി പ്രത്യുത്തരിക്കാം, അതുവഴി നമുക്ക്, നാം കണ്ടുമുട്ടുന്നവരോടും നമ്മുടെ സാഹോദര്യ പിന്തുണയിൽ വിശ്വസിക്കുന്നവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനാകും”.

അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യദിനം ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2005-ലാണ് ഏർപ്പെടുത്തിയത്. ജനതകൾ തമ്മിലുള്ള ബന്ധം അധിഷ്ഠിതമായിരിക്കേണ്ട മൗലികവും സാർവ്വത്രികവുമായ മൂല്യങ്ങളിൽ ഒന്നാണ് ഐക്യദാർഢ്യം എന്ന് ഐക്യരാഷ്ട്രസഭയുടെ ഇതുസംബന്ധിച്ച പ്രഖ്യാപനം പറയുന്നു.

വിവിധഭാഷകളിലായി 5 കോടി 35ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2022, 14:10