തിരയുക

പ്രാർത്ഥനാനിമഗ്നനായ ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനാനിമഗ്നനായ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: പ്രാർത്ഥനയെന്ന ഏറ്റവും നല്ല സരണി!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥന, നന്ദി പ്രകാശനത്തിന് ഏറ്റം സമുചിത മാർഗ്ഗം എന്ന് മാർപ്പാപ്പാ.

ഡിസമ്പർ 27-ന്, ചൊവ്വാഴ്ച (27/12/22) “തിരുപ്പിറവി” (#Christmas) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയുടെ ഈ സവിശേഷത എടുത്തുകാട്ടിയിരിക്കുന്നത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“നമ്മുടെ ഭവനനങ്ങളിലും നമ്മുടെ ഹൃദയങ്ങളിലും പ്രവേശിക്കാൻ അഭിലഷിക്കുന്ന യേശുവിനോട് നന്ദി പറയാനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രാർത്ഥനയാണ്. #ക്രിസ്മസ്”

വിവിധഭാഷകളിലായി 5 കോടി 35ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La #preghiera è la via migliore per dire grazie a Gesù che desidera entrare nelle nostre case, nei nostri cuori. #Natale

EN: #Prayer is the best way to say thank you to Jesus who wamts to enter into our homes and into our hearts. #Christmas

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2022, 13:30