പാപ്പാ: അംഗവൈകല്യം സംഭവിച്ചവരെ നമുക്ക് ഓർക്കാം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പാ അംഗവൈകല്യമുള്ളവരെ ഓർമ്മിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.
അംഗവൈകല്യമുള്ളവരെ അനുസ്മരിക്കുന്ന ദിനം, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, അനുവർഷം ഡിസംബർ 3-ന് ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ശനിയാഴ്‌ച (03/12/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.
പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്:
“ഇന്ന് നമ്മൾ വൈകല്യങ്ങളുള്ള സകലരെയും, പ്രത്യേകിച്ച് യുദ്ധസാഹചര്യങ്ങളിൽ ജീവിക്കുന്നതിനാൽ ദുരിതമനുഭവിക്കുകയൊ യുദ്ധം മൂലം അംഗവൈകല്യം ഉണ്ടാകുകയൊ ചെയ്തിട്ടുള്ളവരെ, അനുസ്മരിക്കുന്നു.@ laityfamilylife .”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Oggi vogliamo ricordare tutte le persone con #disabilità, specialmente quelle che soffrono perché vivono in situazione di guerra o si trovano a portare una disabilità a causa dei combattimenti. @laityfamilylife
EN: Today we want to remember every person with a #disability, especially those suffering because they are living in situations of war or whose disability was caused by combat. @LaityFamilyLife
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: