പാപ്പാ: ആഗമനകാലയാത്ര, സ്വീകരണത്തിൻറെയും സേവനത്തിൻറെയും ചെറു ചെയ്തികളിലൂടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഗമനകാല യാത്ര, സമാധനത്തിൻറെ നിരവധി ചെറു ചെയ്തികളിലൂടെയാണ് നടത്തുകയെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (06/12/22) “ആഗമനകാലം” (#Advent), “സമാധാനം” (#peace) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“അനുദിനം സമാധാനത്തിൻറെ അനേകം ചെറു ചെയ്തികളിലൂടെയാണ് ഒരുവൻ ആഗമനകാല യാത്ര നടത്തുക: അവ സ്വാഗതം ചെയ്യലിൻറെയും, മനസ്സിലാക്കലിൻറെയും, സാമീപ്യത്തിൻറെയും, ക്ഷമയുടെയും, സേവനത്തിൻറെയും പ്രവർത്തികളാണ്... ബെത്‌ലഹേമിലേക്കുള്ള, സമാധാനരാജാവായ യേശുവിങ്കലേക്കുള്ള ചുവടുകൾ പോലെ, ഹൃദയംകൊണ്ട് ചെയ്യുന്ന ചെയ്തികളാണ് അവ.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Il cammino dell’#Avvento si fa con tanti piccoli gesti di #pace, ogni giorno: gesti di accoglienza, di comprensione, di vicinanza, di perdono, di servizio… Gesti fatti con il cuore, come passi verso Betlemme, verso Gesù, Re della pace.
EN: I wish you all a good #Advent journey made up of many small gestures of #peace every day: welcoming gestures, gestures of understanding, closeness, forgiveness, and service... Gestures from the heart, like steps towards Bethlehem, towards Jesus, the King of peace.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: