സുവിശേഷാനന്ദ വിളംബരം ട്വിറ്ററിലൂടെയും, ഒരു പതിറ്റാണ്ടു പിന്നിടുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാഗമവും സംഭാഷണവും പരിപോഷിപ്പിക്കുന്ന സ്വതന്ത്ര വേദിയുടെ ജാലം സംഘാതമായി നെയ്തെടുക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
ആഗോളകത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനും റോമിൻറെ മെത്രാനുമായ പാപ്പാ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഒന്നായ ട്വിറ്ററിൽ “അറ്റ് പൊന്തിഫെക്സ്” (@pontifex) എന്ന ട്വിറ്റർ വിലാസത്തിൽ ലഘുസന്ദേശങ്ങൾ കണ്ണിചേർക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയ ഇക്കൊല്ലം ഡിസംബർ 12-ന് നന്ദിസൂചകമായി കുറിച്ച് സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“സുവിശേഷാനന്ദം ഇവിടെയും പ്രഘോഷിക്കുന്നതിന് പത്തുവർഷം മുമ്പ് ആരംഭിച്ച് ഈ ട്വിറ്റർ വിലാസത്തിൽ എന്നെ പിൻചെല്ലുന്ന എല്ലാവർക്കും നന്ദി. സമാഗമവും സംഭാഷണവും പരിപോഷിപ്പിക്കുന്നതിനും നമ്മെ ഒന്നിപ്പിക്കുന്നവയെ വിലമതിക്കുന്നുതിനും വേണ്ടി സ്വതന്ത്ര വേദിയുടെ ശൃംഖല ഒത്തൊരുമിച്ചു നെയ്യുന്നത് നമുക്ക് തുടരാം.”
2012 ഡിസമ്പർ 12-ന് ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് അറ്റ് പൊന്തിഫെക്സ്” (@pontifex) എന്ന ട്വിറ്റർ വിലാസത്തിൽ ആദ്യ സന്ദേശം കുറിച്ചത്.
വിവിധഭാഷകളിലായി 5 കോടി 35ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: