തിരയുക

ഫ്രാൻസീസ് പാപ്പാ “മദർ തെരേസ പുരസ്ക്കാര” പ്രതിനിധിസംഘവുമൊത്ത്, വത്തിക്കാനിൽ 17/12/22 ഫ്രാൻസീസ് പാപ്പാ “മദർ തെരേസ പുരസ്ക്കാര” പ്രതിനിധിസംഘവുമൊത്ത്, വത്തിക്കാനിൽ 17/12/22  

ലാളിത്യവും പ്രാർത്ഥനയും വഴി ദാരിദ്ര്യം ജീവിക്കാൻ നമുക്കു സാധിക്കും-പാപ്പാ!

“മദർ തെരേസ പുരസ്ക്കാര” പ്രതിനിധിസംഘത്തെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദാരിദ്ര്യം, സാമീപ്യം, സഹോദര്യം, പ്രാർത്ഥന എന്നിവയുടെതായ സന്ദേശങ്ങളാണ് എക്കാലവും വിശുദ്ധ മദർ തെരേസ നമുക്കേകിയിട്ടുള്ള പൈതൃകമെന്ന്  മാർപ്പാപ്പാ.

“മദർ തെരേസ പുരസ്ക്കാര” പ്രതിനിധിസംഘത്തെ ശനിയാഴ്‌ച (17/12/22) രാവിലെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ആന്തരികാന്ധകാരവേളകളിൽ, അതായത്, ആദ്ധ്യാത്മിക കൊടുങ്കാറ്റ് അനുഭവപ്പെട്ടപ്പോൾ, പ്രാർത്ഥനയിൽ മുഴുകിയിരുന്ന ധീരയായ മഹിളയാണ് മദർ തെരേസയെന്ന് പാപ്പാ അനുസ്മരിച്ചു.

ലാളിത്യത്തോടെയും പ്രാർത്ഥനയോടെയും ദാരിദ്ര്യം ജീവിക്കാൻ മദർ തെരേസ സ്വർഗ്ഗത്തിൽ നിന്ന് നമ്മെ സഹായിക്കട്ടെയെന്നും അങ്ങനെ നമുക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുമെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2022, 12:50