അൽബേനിയയുടെ പ്രസിഡൻറ് വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ അൽബേനിയയുടെ പ്രസിഡൻറ് ബയ്റം ബെഗായിയെ (Bajram Begaj) വത്തിക്കാനിൽ സ്വീകരിച്ചു.
ഡിസമ്പർ 2-ന് വെള്ളിയാഴ്ച ആയിരുന്നു ഈ കുടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം അദ്ദേഹം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായും വിദേശനാടുകളും അന്താരാഷ്ട സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഉപകാര്യദർശിയുമായും സംഭാഷണത്തിലേർപ്പെട്ടു.
പരിശുദ്ധസിംഹാസനവും അൽബേനിയയും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധത്തിൽ ഇരുവിഭാഗവും സംതൃപതി രേഖപ്പെടുത്തുകയും വത്തിക്കാനും അൽബേനിയയ്ക്കും പൊതുതാല്പര്യമുള്ള കാര്യങ്ങളിൽ സംഹകരണം പൂർവ്വോപരി വർദ്ധമാനക്കാനുള്ള അഭിവാഞ്ഛ പ്രകടിപ്പിക്കുകയും ചെയ്തു.
ഉക്രൈയിൻ യുദ്ധം ഉൾപ്പടെയുള്ള അന്താരാഷ്ട്ര കാര്യങ്ങളും ചർച്ചാവിഷയമായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: