തിരയുക

കുടിയേറ്റക്കാരനായ ഒരു നിർദ്ധനനെ ആലിംഗനം ചെയ്യുന്ന ഫ്രാൻസീസ് പാപ്പാ (ഒരു പഴയ ചിത്രം) കുടിയേറ്റക്കാരനായ ഒരു നിർദ്ധനനെ ആലിംഗനം ചെയ്യുന്ന ഫ്രാൻസീസ് പാപ്പാ (ഒരു പഴയ ചിത്രം) 

പാപ്പാ: നിസ്സംഗത വെടിയുക, പാവപ്പെട്ടവൻറെ രോദനം കേൾക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവർ നിസ്സംഗരാകാതെ പ്രവർത്തന നിരതരും ക്രിയാത്മകരും പ്രവാചകസ്വഭാവമുള്ളവരുമായിരിക്കണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

“ദൈവവചനം” (#WofdofGod) എന്ന ഹാഷ്ടാഗോടുകൂടി തിങ്കളാഴ്‌ച (05/12/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ക്രൈസ്തവർ നിഷ്ക്രിയരാകാതെ പ്രവർത്തനനിരതരും കർമ്മോദ്യുക്തരും പ്രവാചകസ്വഭാവമുള്ളവരും ആകേണ്ടതിന്, ദൈവവചനം നമ്മെ അനുദിന ജീവിതാവസ്ഥകളിൽ ആമഗ്നരാക്കുകയും സഹോദരങ്ങളുടെ കഷ്ടപ്പാടുകളും പാവപ്പെട്ടവരുടെ രോദനവും സമൂഹത്തെയും ലോകത്തെയും മുറിവേല്പിക്കുന്ന അനീതികളും ശ്രദ്ധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു”

IT: La #ParoladiDio ci immette nelle situazioni di tutti i giorni, nell’ascolto delle sofferenze dei fratelli, del grido dei poveri, delle violenze e delle ingiustizie che feriscono la società e il pianeta, per non essere cristiani indifferenti, ma operosi, creativi, profetici.

EN: The #WordOfGod plunges us into daily life and calls us to listen to the cry of the poor and heed the violence and injustice that wound our world. It challenges Christians not to be indifferent, but to be active, creative and prophetic.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2022, 12:15