തിരയുക

ഫ്രാൻസീസ് പാപ്പായുടെ സ്നേഹാശ്ലേഷം (12/11/2021 അസ്സീസി, ഇറ്റലി) ഫ്രാൻസീസ് പാപ്പായുടെ സ്നേഹാശ്ലേഷം (12/11/2021 അസ്സീസി, ഇറ്റലി) 

അപരനെ വിശ്വാസത്തോടും വിനയത്തോടുംകൂടെ സ്വീകരിക്കാനാകും, പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവലി, വത്തിക്കാൻ സിറ്റി

നാം തുറന്ന കരങ്ങളുമായി ക്രിസ്തുവിനെ സ്വീകരിക്കേണ്ടതിൻറെ ആവശ്യകത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

വെള്ളിയാഴ്‌ച (09/12/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“നാം ക്രിസ്തുവിനെ കൈകൾ വിരിച്ച് സ്വീകരിക്കുന്ന പക്ഷം നമുക്ക് മറ്റുള്ളവരെ വിശ്വാസത്തോടും വിനയത്തോടുംകൂടി സ്വീകരിക്കാനാകും”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഡിസംബർ 2022, 10:02