ലോകത്തിലേക്ക് വരാൻ ദൈവം സ്വീകരിച്ച മാർഗ്ഗമാണ് കന്യകാമറിയം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നമ്മുടെ ഇടയിലുള്ള എല്ലാ മനുഷ്യരുടെയും സമാധാനത്തിനും രക്ഷയ്ക്കുമായാലുള്ള പ്രതീക്ഷകൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുന്നാൾ ദിനമായ ഡിസംബർ എട്ടാം തീയതി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പരിശുദ്ധ അമ്മയുടെ സഹായം തേടുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചത്.
"ലോകത്തിലേക്ക് കടന്നു വരാൻ ദൈവം തന്നെ ഒരുക്കിയ "മാർഗ്ഗം" ആണ് കന്യാമറിയം. നമ്മുടെ കാലത്തെ എല്ലാ സ്ത്രീപുരുഷന്മാരുടെയും രക്ഷയ്ക്കും സമാധാനത്തിനുമായുള്ള കാത്തിരിപ്പിനെ അവളുടെ മാദ്ധ്യസ്ഥ്യത്തിന് സമർപ്പിച്ചുകൊണ്ട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: The Virgin Mary is the “Way” God Himself prepared to come into the world. Let us #PrayTogether, entrusting to her intercession the salvation and peace awaited by all men and women of our time.
IT: La Vergine Maria è la “via” che Dio stesso si è preparato per venire nel mondo. #PreghiamoInsieme affidando alla sua intercessione l’attesa di salvezza e di pace di tutti gli uomini e le donne del nostro tempo.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: