ദൈവത്തിന്റെ കരുണയിലേക്ക് കണ്ണുനട്ട് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവത്തെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ അറിയാമെന്ന വിശ്വാസം മൂലം, അവൻ കൊണ്ടുവരുന്ന പുതുമയെ തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ലെന്നും, ആഗമനകാലം നമ്മുടെ കാഴ്‌ചപ്പാടുകൾ മാറ്റുവാനും, ദൈവത്തിന്റെ കരുണയുടെ മഹത്വത്തിൽ വിസ്‌മയിക്കുവാനുള്ള സമയമാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഡിസംബർ പതിനഞ്ചിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ദൈവത്തിലേക്ക് തുറന്ന മനസ്സോടെ നോക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ എഴുതിയത്.
പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു: "ദൈവത്തെക്കുറിച്ച് ഏറെ അറിയാമെന്ന അനുമാനത്തിലായിരിക്കുന്നതുകൊണ്ട് ചിലപ്പോഴൊക്കെ കർത്താവ് കൊണ്ടുവരുന്ന പുതുമയെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. അതുകൊണ്ടുതന്നെ ആഗമനകാലം നമ്മുടെ കാഴ്‌ചപ്പാടുകളെ മാറ്റുവാനും, അതുവഴി ദൈവത്തിന്റെ കാരുണ്യത്തിന്റെ ഔന്ന്യത്തെത്തെക്കുറിച്ച് ഓർത്ത് വിസ്‌മയിക്കാനുമുള്ള സമയമാണ്".
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: At times we find ourselves incapable of recognizeing the newness of the Lord, with the presumption that we already know so much about Him. #Advent, then, is the season to overturn our perspective, to allow ourselves to marvel at the greatness of God’s mercy.
IT: A volte siamo incapaci di riconoscere la novità del Signore, nella presunzione di sapere già tanto su di Lui. L’#Avvento, allora, è un tempo di ribaltamento di prospettive, dove lasciarci stupire dalla grandezza della misericordia di Dio.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: