തിരയുക

പരിശുദ്ധ ത്രിത്വം പരിശുദ്ധ ത്രിത്വം 

ദൈവത്തിന്റെ പിതൃത്വം തിരിച്ചറിയാൻ പരിശുദ്ധാത്മാവ് സഹായിക്കും: ഫ്രാൻസിസ് പാപ്പാ

ഡിസംബർ 21-ആം തീയതി പരിശുദ്ധാത്മാവിന്റെ വരദാനങ്ങളെ സംബന്ധിച്ച് നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്റെ പിതൃത്വം തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണെന്നും, ആ പിതാവിന്റെ സ്നേഹം തിരിച്ചറിയുമ്പോൾ നമ്മുടെ സംശയങ്ങളും ഭീതികളും ഇല്ലാതാകുമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പിതാവിന്റെ സ്നേഹത്തെ എതിർക്കാൻ ഒന്നിനും സാധിക്കില്ലെന്നും പാപ്പാ എഴുതി. ഡിസംബർ ഇരുപത്തിയൊന്നാം തീയതി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പരിശുദ്ധാത്മാവിന്റെ അനുഗ്രഹവും പിതാവായ ദൈവത്തിന്റെ സ്നേഹവും സംബന്ധിച്ച് പാപ്പാ പഠിപ്പിച്ചത്.

ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു: "പരിശുദ്ധാത്മാവ് ദൈവത്തിന്റെ പിതൃത്വം തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മെ എപ്പോഴും സ്നേഹിച്ച, നമ്മെ സ്നേഹിക്കുന്ന ആർദ്രനായ, വാത്സല്യമുള്ള ഒരു പിതാവ് നമുക്കുണ്ട്. നാം ഇത് തിരിച്ചറിയുമ്പോൾ, നമ്മുടെ ഹൃദയം അലിയുകയും, നമ്മുടെ സംശയങ്ങളും ഭയങ്ങളും ഇല്ലാതാവുകയും ചെയ്യും. ആ സ്നേഹത്തെ എതിർക്കാൻ ഒന്നിനും കഴിയില്ല".

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The Holy Spirit gives us the ability to recognize God’s fatherhood. We have a tender, affectionate Father who loves us, who has always loved us. When we experience this, our hearts melt, and doubts and fears dissolve. Nothing can resist this love.

IT: Lo Spirito Santo ci rende capaci di riconoscere la paternità di Dio. Abbiamo un Padre tenero, affettuoso, che ci ama, che ci ha amato da sempre: quando se ne fa esperienza, il cuore si scioglie e cadono dubbi e paure. Nulla può opporsi a questo amore.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഡിസംബർ 2022, 14:54