"ആർക്കും തനിയെ തന്നെത്തന്നെ രക്ഷിക്കാനാകില്ല" പാപ്പായുടെ ലോക സമാധാന ദിനസന്ദേശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഡിസംബർ പതിനാറാം തീയതി, പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫിസിൽ വച്ച് 2023-ലെ ലോക സമാധാന ദിനത്തിനായുള്ള, “ആർക്കും തനിയെ തന്നെത്തന്നെ രക്ഷിക്കാനാവില്ല. ഒരുമിച്ച് സമാധാനത്തിന്റെ പാതകൾ കണ്ടെത്തുന്നതിനായി കോവിഡ്-19-ൽ നിന്ന് പുനരാരംഭിക്കുക" എന്ന തലക്കെട്ടോടുകൂടിയ, ഫ്രാൻസിസ് പാപ്പായുടെ സന്ദേശം അവതരിപ്പിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അൻപത്തിയാറാമത് ലോകസമാധാനദിനമാണ് ഇത്തവണ നടക്കുന്നത്.
ഈ ചടങ്ങിൽ, സമഗ്രമാനവിക വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, ഡികാസ്റ്ററി സെക്രട്ടറി സിസ്റ്റർ അലെസാന്ദ്ര സ്മെരില്ലി തുടങ്ങിയവർ പങ്കെടുക്കും.
കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച, ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയുടെ ദിനമാണ് ലോക സമാധാന ദിനം. 1967 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പാ നൽകിയ ഒരു സന്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് ആദ്യമായി ലോക സമാധാന ദിനം ആചരിച്ചത്. തുടർന്ന് നാളിതുവരെ എല്ലാ വർഷങ്ങളിലും ഇതേ ജനുവരി ഒന്നിന് സമാധാനദിനമായി ആചരിക്കുകയും സമാധാനവുമായി ബന്ധപ്പെട്ട ചിന്തകൾ അടങ്ങിയ ഒരു സന്ദേശം മാർപാപ്പാമാർ രാഷ്ട്ര നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നൽകുകയും ചെയ്യാറുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: