തിരയുക

ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽനിന്നുള്ള സന്ന്യാസിനികൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽനിന്നുള്ള സന്ന്യാസിനികൾക്കൊപ്പം 

ഒരിക്കൽ കൂടി ഉക്രൈൻ ജനതയുടെ സമാധാനത്തിനായി മാർപാപ്പയുടെ അഭ്യർത്ഥന

ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുവാൻ വീണ്ടും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

19/12/2022 ഞായറാഴ്ച്ച മാർപാപ്പ കുറിച്ച ട്വിറ്റർ സന്ദേശത്തിൽ ഒരിക്കൽക്കൂടി യുദ്ധം അവസാനിപ്പിക്കുവാൻ മാർപാപ്പ അഭ്യർത്ഥിക്കുകയും,അതിന് മുൻകൈ എടുക്കുന്നവരെ മാതാവിന്റെ കരസ്പർശത്തിനായി സമർപ്പിക്കുകയും ചെയ്തു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമായിരുന്നു:

"ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുവാൻ സാധിക്കുന്നവരുടെ ഹൃദയങ്ങളെ സ്പർശിക്കാൻ നമുക്ക്  കന്യകാമറിയത്തോട് അപേക്ഷിക്കാം. ആ ജനതയുടെ, പ്രത്യേകിച്ച് കുട്ടികൾ, വൃദ്ധരായവർ, രോഗികൾ എന്നിവരുടെ കഷ്ടപ്പാടുകൾ നാം മറന്നു പോകരുത്."

റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം നിരവധി തവണയാണ് മാർപാപ്പ സമാധാനത്തിനുവേണ്ടി ആഹ്വാനം ചെയ്തുകൊണ്ട് സന്ദേശങ്ങൾ പല വിനിമയമാർഗങ്ങളിലൂടെ ലോകമനഃസാക്ഷിക്കുമുൻപിൽ തുറന്നുകാണിക്കുന്നത്. 

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ഒൻപത് ഭാഷകളിൽ  എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് കോടിക്കണക്കിന് ആളുകളാണ് വായനക്കാരായും,പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്.ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്.

IT: Chiediamo alla Vergine Maria di toccare i cuori di quanti possono fermare la guerra in Ucraina. Non dimentichiamo la sofferenza di quel popolo, specialmente dei bambini, degli anziani, delle persone malate. #PreghiamoInsieme

EN: Let us ask the Virgin Mary to touch the hearts of those who can stop the war in Ukraine. Let us not forget the suffering of those people, especially of the babies, the elderly, the people who are sick. Let us #PrayTogether.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഡിസംബർ 2022, 15:24