തിരയുക

ഉക്രൈന്റെ ദുരിതാവസ്ഥയിൽ വികാരാധീനനായി പാപ്പാ ഉക്രൈന്റെ ദുരിതാവസ്ഥയിൽ വികാരാധീനനായി പാപ്പാ 

ഉക്രൈന് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ക്രിസ്തുമസിനോടനുബന്ധിച്ച് ഉക്രൈനിലെ ജനതയോട് തങ്ങളുടെ സാമീപ്യമറിയിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം നൽകി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

“അതിക്രൂരമായ ആക്രമണങ്ങൾക്ക് ഇപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്ന ഉക്രൈൻ ജനതയ്ക്ക് തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചും, അവർക്കുവേണ്ടി സഹായസഹകരണങ്ങൾ നൽകാൻ ഏവരെയും ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ഡിസംബർ പതിനാലിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് സഹനത്തിന്റെ പാതയിലൂടെ നീങ്ങുന്ന ഉക്രൈൻ ജനതയ്ക്ക് സാമ്പത്തികമുൾപ്പെടെയുള്ള സഹായമെത്തിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചത്.

ആക്രമിക്കപ്പെടുന്ന ഉക്രൈനിലെ ജനതയുമായുള്ള നമ്മുടെ സാമീപ്യം, ഏറെ സഹിക്കുന്ന നമ്മുടെ ഈ സഹോദരന്മാർക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ സ്ഥിരോത്സാഹത്തോടെ ആയിരുന്നുകൊണ്ട് പുതുക്കാം. ചെറിയ സമ്മാനങ്ങളുമായി കൂടുതൽ ലളിതമായ ഒരു ക്രിസ്തുമസ് നമുക്ക് ആഘോഷിക്കുകയും നാം മിച്ചം പിടിക്കുന്നവ, കൂടുതൽ ആവശ്യമുള്ള ഉക്രൈൻ ജനതയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യാം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

കഴിഞ്ഞ ദിവസം സ്പാനിഷ് ചത്വരത്തിൽ അമലോത്ഭവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഇടയിൽ ഉക്രൈനിലെ ആളുകളുടെ ദുരിതങ്ങളെക്കുറിച്ച് സംസാരിക്കവെ പാപ്പാ  വികാരഭരിതനായി വിതുമ്പിയത് യുദ്ധം മൂലം കഷ്ടപ്പെടുന്ന ഉക്രൈൻ ജനതയിലേക്ക് ലോകമെങ്ങുമുള്ള ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let’s renew our closeness to the battered people of #Ukraine, persevering in fervent #prayer for our brothers and sisters who are suffering so much. Let us celebrate #Christmas in a humbler way, with simpler gifts, and let us send what we save to the Ukrainian people who need it.

IT: Rinnoviamo la nostra vicinanza al martoriato popolo dell’#Ucraina, perseverando nella #preghiera per questi nostri fratelli che soffrono tanto. Facciamo un #Natale più umile, con regali più umili, e inviamo quello che risparmiamo al popolo ucraino, che ne ha bisogno.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 December 2022, 16:14