തിരയുക

പ്രാർത്ഥനയിൽ ആയിരിക്കുന്ന ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയിൽ ആയിരിക്കുന്ന ഫ്രാൻസിസ് പാപ്പാ 

എമ്മാനുവേൽ, കൂടെയുള്ള ദൈവമാണ് നമ്മുടേത്: ഫ്രാൻസിസ് പാപ്പാ

ഡിസംബർ 29-ന് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കൂടെയുള്ള കർത്താവാണ് ദൈവമെന്നും, നമ്മുടെ സന്തോഷാദുഃഖങ്ങളിൽ അവൻ കൂടെയുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. ഡിസംബർ 29-ന് ക്രിസ്തുമസ് എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, മനുഷ്യർക്കൊപ്പം നടക്കുന്ന എമ്മാനുവേലെന്ന ദൈവത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു:

"നമ്മുടെ മനുഷ്യത്വവും നമ്മുടെ ജീവനും പങ്കിടുവാൻ തക്കവിധം ദൈവം നമ്മെ അത്രയധികം സ്നേഹിക്കുന്നു. എമ്മാനുവേൽ, കൂടെയുള്ള ദൈവവും, ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന വെളിച്ചവും, നമ്മുടെ യാത്രയിൽ നമ്മെ അനുഗമിക്കുന്ന ആർദ്രമായ സാന്നിധ്യവും, ആയതിനാൽ, സന്തോഷത്തിലും അതുപോലെ തന്നെ ദുഃഖത്തിലും, അവൻ നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കുന്നില്ല. #ക്രിസ്തുമസ്"

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: God loves us so much that He shares our humanity and our lives. He never leaves us alone either in joy or in sorrow because He is the Emmanuel, the God with us, the light that illuminates the darkness and the tender presence that accompanies us on our journey. #Christmas

IT: Dio ci ama così tanto da condividere la nostra umanità e la nostra vita. Non ci lascia mai soli, nella gioia come nel dolore, perché Lui è l’Emmanuele, il Dio con noi, la luce che illumina le oscurità e la presenza tenera che ci accompagna nel cammino. #Natale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഡിസംബർ 2022, 16:07