തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ 

ജാഗ്രതയോടെയുള്ള കാത്തിരിപ്പിന്റെ സമയമാണ് ആഗമനകാലം: ഫ്രാൻസിസ് പാപ്പാ

ആഗമനകാലവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആഗമനകാലം എന്നത് ജാഗ്രതയോടെയുള്ള കാത്തിരിപ്പിന്റെ സമയമാണെന്നും, ദുർബലരായ ആളുകളോട് പരിഗണനയുള്ളവരായി, വിനയത്തോടെ കർത്താവിന്റെ വരവിനായി കാത്തിരിക്കാനും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഡിസംബർ പതിനാലിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ആഗമനകാലത്തിനായി എപ്രകാരമാണ് ഒരുങ്ങേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.

"ആഗമനകാലം ജാഗ്രത എന്ന ക്രൈസ്തവമനോഭാവത്തെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ ഹൃദയത്തിന്റെ വാതിലിൽ മുട്ടുന്ന ഏറ്റവും ദുർബലരായ സഹോദരങ്ങളോട് പരിഗണനയുള്ളവരായി, കർത്താവിന്റെ വരവിനായി നമുക്ക് കാത്തിരിക്കാം. എളിമയിലും മറ്റുള്ളവർക്കായുള്ള സംലഭ്യതയിലും ജാഗ്രതയുള്ളവരായിരിക്കാൻ നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: #Advent reminds us of a basic Christian attitude – vigilance. Let us wait for the Lord's coming by being attentive to our most vulnerable brothers and sisters who knock on the door of our hearts. Let us ask the Lord to keep us watchful in humility and availability.

IT: L’#Avvento ci ricorda un atteggiamento fondamentale del cristiano: la vigilanza. Attendiamo la venuta del Signore restando attenti ai fratelli più fragili che bussano alla porta del nostro cuore. Chiediamo al Signore di tenerci vigilanti in umiltà e disponibilità.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഡിസംബർ 2022, 16:18