പുൽക്കൂട് വിളിച്ചോതുന്ന കരുണയുടെയും സ്നേഹത്തിൻറെയും, ദൈവം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉണ്ണിയേശുവിന് പുൽക്കുട് ഒരുക്കുക വഴി നമുക്ക്, നമ്മുടെ കർത്താവ് ആരാണെന്ന് വീണ്ടും പഠിക്കാൻ സാധിക്കുന്നുവെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (13/12/22) “പുൽക്കൂട്” (#creche), എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“ഉണ്ണിയേശുവിന് പുൽക്കൂട് ഒരുക്കുന്നതിലൂടെ, നമ്മുടെ കർത്താവ് ആരാണെന്ന് നാം വീണ്ടും പഠിക്കുന്നു: നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ തിരഞ്ഞെടുപ്പുകളെയും മാനിച്ചുകൊണ്ട് എപ്പോഴും ഇടപെടുന്ന, എളിമയാർന്ന സൗമ്യതയുടെയും കരുണയുടെയും സ്നേഹത്തിൻറെയും, ദൈവം ആണ് അവിടന്ന്”.
വിവിധഭാഷകളിലായി 5 കോടി 35ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Preparando il #presepe per il Bambino Gesù, impariamo di nuovo chi è il nostro Signore: il Dio dell’umile mitezza, della misericordia e dell’amore, che interviene sempre rispettando la nostra libertà e le nostre scelte.
EN: Preparing the #creche for Baby Jesus, we once again learn who our Lord is. He is the God of humble meekness, of mercy and love, who intervenes always respecting our freedom and our choices.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: