പാപ്പായുടെ സന്ദർശനം കോംഗൊയുടെ അവസ്ഥകളിലേക്ക് ലോകശദ്ധയെ കഷണിക്കും, ഡെനിസ് മുഖ്വേജെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ ഭാവി കോംഗൊ റിപ്പബ്ലിക് സന്ദർശനം ശക്തമായൊരു അടയാളമായിരിക്കുമെന്ന് 2018-ലെ സമാധാന നൊബേൽ പുരസ്ക്കാര ജേതാവായ ഡെനിസ് മുഖ്വേജെ (Denis Mukwege).
വെള്ളിയാഴ്‌ച (09/12/22) വത്തിക്കാനിൽ എത്തി ഫ്രാൻസീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ ഭിഷഗ്വരനായ (ഗൈനക്കോളജിസ്റ്റ്) അദ്ദേഹം വത്തിക്കാൻ വാർത്തവിഭാഗത്തോട് സംസാരിക്കുകയായിരുന്നു.
പാപ്പാ ജനുവരി 31 മുതൽ ഫെബ്രുവരി 3വരെ കോംഗൊയിൽ നടത്തുന്ന സന്ദർശനം അന്നാടിലെ മാനവിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സംഭാവന ചെയ്യുമെന്ന പ്രത്യാശ ഡോക്ടർ ഡെനിസ് മുഖ്വേജെ പ്രകടിപ്പിച്ചു.
അന്നാട്ടിലെ അവസ്ഥയിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുന്നതിനും ഈ ഇടയസന്ദർശനം സഹായകമാകുമെന്ന് അദ്ദേഹം കരുതുന്നു. 67 വയസ്സു പ്രായമുള്ള ഡോക്ടർ ഡെനിസ് മുഖ്വേജെ കോംഗൊയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്.
കോംഗൊയിൽ നിന്ന് പാപ്പാ ഫെബ്രുവരി 3-ന് ദക്ഷിണ സുഡാനിലേക്കു പോകുകയും അഞ്ചാം തീയതി വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്യും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: