പാപ്പാ, കാരാഹൃഹവാസികൾക്കായി രാഷ്ട്രത്തലവന്മാരോട് അഭ്യർത്ഥിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരോട്, അതായത്, തടവുകാരോട്, കരുണകാണിക്കാൻ മാർപ്പാപ്പാ രാഷ്ട്രത്തലവന്മാരോട് അഭ്യർത്ഥിക്കുന്നു.
ആസന്നമായ തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് രാഷ്ട്രത്തലവന്മാർക്ക് അയയ്ക്കുന്ന കത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ അഭ്യർത്ഥനയുള്ളത്.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയകാര്യാലയം, പ്രസ്സ് ഓഫീസ് പന്ത്രണ്ടാം തീയതി തിങ്കളാഴ്‌ച (12/12/22) ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.
ഈ കരുണാ നടപടിയ്ക്ക് യോഗ്യരെന്ന് രാഷ്ട്രത്തലവന്മാർ കരുതുന്നവരായ, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാരോടു ദയ കാട്ടുന്ന പ്രക്രിയ, പിരിമുറുക്കങ്ങൾ, അനീതികൾ, സംഘർഷങ്ങൾ എന്നിവയാൽ മുദ്രിതമായ ഈ കാലത്തെ കർത്താവിൽ നിന്നുള്ള കൃപയ്ക്കായി തുറന്നേക്കുമെന്ന പ്രത്യാശ ഈ പത്രക്കുറിപ്പിൽ പ്രകടമാണ്.
കാരാഗൃഹവാസികളോട് കരുണകാണിക്കുന്നതിനുള്ള ഈ അഭ്യർത്ഥനയുടെ വേരുകൾ രണ്ടായിരാം ആണ്ടിലെ മഹാജൂബിലി വത്സരം വരെ പിന്നോട്ടു പോകുന്നതാണ്. ആ ജൂബിലി വത്സരത്തിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ തടവുകാർക്ക് മാപ്പു നല്കണമെന്ന് ലോകനേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: