തിരയുക

ലോകത്തോട് സംവദിച്ച് ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങൾ ലോകത്തോട് സംവദിച്ച് ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങൾ 

മാർപാപ്പയുടെ ആദ്യ ട്വിറ്റർ സന്ദേശത്തിന് ഇന്ന് പത്തു വയസ്

മാർപാപ്പയുടെ ഔദ്യോഗികമായ @pontifex ട്വിറ്റർ അക്കൗണ്ടിലെ ആദ്യ ഹ്രസ്വ സന്ദേശം കുറിക്കപ്പെട്ടിട്ട് ഡിസംബർ പന്ത്രണ്ടാം തീയതി പത്തു വർഷങ്ങൾ പിന്നിടുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകം മുഴുവൻ അനുയായികൾ ഉള്ള മാർപാപ്പയുടെ @pontifex എന്ന ട്വിറ്റർ അക്കൗണ്ട് തുറക്കപ്പെട്ടത് 2012 ഡിസംബർ മാസം രണ്ടാം തീയതിയായിരുന്നു. നൂതനമാധ്യമലോകത്തിൽ വലിയ ചലനം സൃഷ്ടിച്ച കാൽവയ്പ്പായിരുന്നു ട്വിറ്റർ അക്കൗണ്ടുകൾ.

ലോകനേതാക്കന്മാരും,സമൂഹത്തിലെ ഉന്നതസ്ഥാനീയരും തുടക്കത്തിൽത്തന്നെ അവരുടെ ഹ്രസ്വസന്ദേശങ്ങൾ ഈ ലോകം മുഴുവൻ അറിയിക്കുന്നതിനായി തുടക്കത്തിൽത്തന്നെ അക്കൗണ്ടുകൾ തുറക്കുകയും അനുയായികളുടെ വലിയ നിരയെ കൂട്ടിയോജിപ്പിച്ച അവസരത്തിലാണ് വത്തിക്കാൻ മാധ്യമവിഭാഗവും ഔദ്യോഗികമായി മാർപാപ്പയുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുകയും തുടർന്ന് ആദ്യ സന്ദേശം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2012 ഡിസംബർ മാസം പന്ത്രണ്ടാം തീയതി അയക്കുകയും ചെയ്തത്. ആദ്യ സന്ദേശം ഇപ്രകാരമായിരുന്നു

"സ്നേഹം നിറഞ്ഞ സുഹൃത്തുക്കളെ, ട്വിറ്ററിലൂടെ നിങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കുന്നതിൽ സന്തോഷിക്കുന്നു.നിങ്ങളുടെ ഉദാരമായ പ്രതികരണങ്ങൾക്ക് നന്ദി.ഹൃദയപൂർവം നിങ്ങളെ ഞാൻ ആശീർവദിക്കട്ടെ"

“Dear friends, I am pleased to get in touch with you through Twitter. Thank you for your generous response. I bless all of you from my heart.”

ഇന്ന് മാർപ്പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിന് 5.3 മില്യൺ ആളുകളാണ് ലോകമെമ്പാടും അനുയായികളായി ഉള്ളത്. ഒൻപത് ഭാഷകളിൽ അയയ്ക്കപ്പെടുന്ന സന്ദേശങ്ങൾക്ക് ലക്ഷക്കണക്കിന് ആളുകൾ ദിവസവും പ്രതികരണങ്ങൾ അയക്കുന്നുമുണ്ട്. ഈ വർഷം തന്നെ 8 ലക്ഷം ആളുകളാണ് പുതിയതായി ഈ കണ്ണിയിൽ അംഗംങ്ങളായവർ. കൊറോണ മഹാമാരിയുടെ അവസരത്തിലും,പ്രകൃതി ദുരന്തങ്ങളിലും,യുദ്ധഭീകരതയുടെ ആധിക്യത്തിലും മാർപാപ്പയുടെ പ്രാർത്ഥനാപൂർവ്വമായ ട്വിറ്റർ സന്ദേശങ്ങൾക്ക് ലക്ഷക്കണക്കിനാളുകളാണ് മറുപടി അയയ്ക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2022, 17:03