തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

പാപ്പാ: ആന്തരിക സന്തോഷത്തിന്റെ അനുഭവം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ആത്മീയ സാന്ത്വനമെന്നത് എല്ലാറ്റിലും ദൈവത്തിന്റെ സാന്നിദ്ധ്യം കാണാൻ നമ്മെ അനുവദിക്കുന്ന ആന്തരിക സന്തോഷത്തിന്റെ ഒരു അനുഭവമാണ്. അത് വിശ്വാസം, പ്രത്യാശ, നന്മ ചെയ്യാനുള്ള കഴിവ് എന്നിവയെ ശക്തിപ്പെടുത്തുന്നു;  ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഒരിക്കലും കീഴടങ്ങാതിരിക്കാൻ അത് നമ്മെ സഹായിക്കുന്നു, കാരണം ഏതൊരു പരീക്ഷണത്തേക്കാളും ശക്തമായ ഒരു സമാധാനം  അത് നമുക്ക് നൽകുന്നു.”

നവംബർ 25ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2022, 16:16