പാപ്പാ: ദൈവത്തിന്റെ വിശുദ്ധർ
പാപ്പയുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“വിശുദ്ധർ ഒരു "സമാന്തര പ്രപഞ്ചത്തിൽ" നിന്നല്ല വരുന്നത്. അവർ കുടുംബം, പഠനം, ജോലി, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതം എന്നിവയാൽ തീർത്ത അനുദിന ജീവിതത്തിൽ മുഴുകുന്ന വിശ്വാസികളാണ്. ഈ സാഹചര്യങ്ങളിലെല്ലാം അവർ ദൈവഹിതം നിറവേറ്റാൻ നിർഭയരായി പരിശ്രമിക്കുന്നു.”
നവംബർ പത്താം തിയതി ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, പോളിഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ # വിശുദ്ധർ എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
11 November 2022, 13:15