പാപ്പാ: സമാധാനത്തിൻറെ വിത്ത് വളരാനും ഫലം കായ്ക്കാനും ആദ്യം അത് അഴിയണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒരാളെ കീഴടക്കുന്നതിലൂടെയൊ പരാജയപ്പെടുത്തുന്നതിലൂടെയോ സമാധാനം കൈവരിക്കാനാവില്ല എന്ന് മാർപ്പാപ്പാ,
സകലവിശുദ്ധരുടെയും തിരുന്നാൾദിനമായിരുന്ന ചൊവ്വാഴ്ച (01/11/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അന്നത്തെ തൻറെ ത്രികാലപ്രാർത്ഥനാ പ്രഭാഷണത്തിൽ നിന്ന് അടർത്തിയെടുത്ത് ഇങ്ങനെ കുറിച്ചത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“സമാധാനത്തിൻറെ വിത്ത് വളരാനും ഫലം കായ്ക്കാനും ആദ്യം അത് അഴിയണം എന്നാണ് യേശുവിൻറെയും വിശുദ്ധരുടെയും ജീവിതം നമ്മോട് പറയുന്നത്. ഒരാളെ കീഴടക്കുന്നതിലൂടെയൊ തോല്പിക്കുന്നതിലൂടെയൊ സമാധാനം കൈവരിക്കാനാവില്ല, അത് ഒരിക്കലും അക്രമാസക്തമല്ല, അത് ഒരിക്കലും സായുധമല്ല.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La vita di Gesù e quella dei santi ci dicono che il seme della pace, per crescere e dare frutto, deve prima morire. La pace non si raggiunge conquistando o sconfiggendo qualcuno, non è mai violenta, non è mai armata.
EN: The life of Jesus and the saints tell us that the seed of peace, in order to grow and bear fruit, must first die. Peace is not achieved by conquering or defeating someone, it is never violent, it is never armed.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: