തിരയുക

വിശ്വാസ ദീപം,  ബത്ലഹേമിലെ തിരുപ്പിറവിയുടെ ദേവാലയത്തിൽ ഒരു വിശ്വാസി പ്രാർത്ഥിക്കുന്നു. വിശ്വാസ ദീപം, ബത്ലഹേമിലെ തിരുപ്പിറവിയുടെ ദേവാലയത്തിൽ ഒരു വിശ്വാസി പ്രാർത്ഥിക്കുന്നു. 

പാപ്പാ: കർത്താവ് സന്തോഷസമാധാനങ്ങളാൽ നമ്മെ നിറയ്ക്കുന്നതിനായി പ്രാർത്ഥിക്കാം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസ ദീപം ജീവിതത്തിൽ തെളിഞ്ഞു നില്ക്കുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ശനിയാഴ്‌ച (26/11/22) ആഗമനകാലം (#Advent Season) ഏന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്:

“നമ്മുടെ ജീവിതത്തിൽ വിശ്വാസ ദീപം ജ്വലിപ്പിച്ചു നിറുത്താനും ആഗതനാകുന്ന കർത്താവിനെ സ്വീകരിക്കുന്നതിന് ഒരുക്കമുള്ളവരായിരിക്കാനും നമ്മെ സഹായിക്കുന്നതിനും അവിടന്ന് നമ്മിൽ സമാധാനവും സന്തോഷവും നിറയ്ക്കുന്നതിനും  ഈ #ആഗമനകാലത്തിൽ, നമുക്ക് അവിടത്തോട് അപേക്ഷിക്കാം.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: In questo tempo di #Avvento, chiediamo al Signore che ci aiuti a mantenere accesa nella nostra vita la lampada della fede e ad essere preparati per ricevere la sua visita, che ci riempie di pace e di gioia.

EN: During this #Advent Season, let us ask the Lord to help us keep the lamp of faith alit in our lives, to be prepared to receive him, and that he fill us with peace and joy.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2022, 14:52