തിരയുക

Claretianum Institute of Theology of Religious Life ന്റെ അക്കാദമിക് സമൂഹവുമായി ഫ്രാൻസിസ് പാപ്പാ. Claretianum Institute of Theology of Religious Life ന്റെ അക്കാദമിക് സമൂഹവുമായി ഫ്രാൻസിസ് പാപ്പാ.  

പാപ്പാ: കർത്താവിനെ സേവിക്കാൻ എപ്പോഴും പുതിയ വഴികൾ അന്വേഷിക്കുക

അമ്പതാം വാർഷികം ആഘോഷിക്കുന്ന റോമിലെ Claretianum Institute of Theology of Religious Life ന്റെ അക്കാദമിക് സമൂഹവുമായി ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച വത്തിക്കാനിൽ കൂടികാഴ്ച നടത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമിൽ 50ആം വാർഷികം ആഘോഷിക്കുന്ന സന്യസ്ഥ ജീവിതത്തിന്റെ ദൈവശാസ്ത്ര സ്ഥാപനത്തിലെ  120-ഓളം അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, പരിശുദ്ധ സിംഹാസനത്തിന് വേണ്ടി അവർ ചെയ്യുന്ന സമർപ്പിത ജീവിതത്തിനായുള്ള വിലയേറിയ അക്കാദമിക പ്രവർത്തനങ്ങളെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. അതിർത്തികളിലേക്ക് പോകുന്നതിൽ തളരരുതെന്നും കർത്താവായ യേശുവിൽ വേരൂന്നിയ തങ്ങളുടെ ദൗത്യത്തിൽ ധീരരായിരിക്കണമെന്നും പാപ്പാ ക്ലാരെഷ്യൻ മിഷനറിമാരെ പ്രോത്സാഹിപ്പിച്ചു.

റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട്, രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം 1971-ലാണ് സ്ഥാപിതമായതെങ്കിലും 1930-കളുടെ തുടക്കം മുതൽ ഇതിന്റെ ചുവടുകൾ കണ്ടെത്താൻ കഴിയും. സമർപ്പിത ജീവിതത്തിന്റെ ദൈവശാസ്ത്ര മേഖലയിൽ വൈദഗ്ദ്ധ്യം നേടിയ കത്തോലിക്കാ സഭയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണിത്.

Claretians എന്നറിയപ്പെടുന്ന പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന്റെ പ്രേഷിത പുത്രർ എന്ന സന്യാസസഭയുടെ സ്ഥാപകനായ വിശുദ്ധ അന്തോണി മേരി ക്ലാരറ്റിന്റെ അരൂപിയിലും ദൗത്യത്തിലും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ക്ലാരെഷ്യൻ സഭ നടത്തിയ പ്രവർത്തനങ്ങളെ ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. ഈ ദശകങ്ങളിൽ റോം, മാദ്രിഡ് (സ്പെയിൻ), മനില (ഫിലിപ്പൈൻസ്), ബാംഗ്ലൂർ (ഇന്ത്യ), ബൊഗോട്ട (കൊളംബിയ), അബുജ (നൈജീരിയ) എന്നിവിടങ്ങളിൽ ക്ലാരെഷ്യൻ സഭാംഗങ്ങൾ നടത്തുന്ന ആറ് കേന്ദ്രങ്ങൾ കൂടാതെ മറ്റ് രാജ്യങ്ങളിൽ അവർ പ്രോത്സാഹിപ്പിക്കുന്ന മറ്റ് സംരംഭങ്ങളുമുണ്ടെന്ന്  പറഞ്ഞ പാപ്പാ മാനുഷിക ശാസ്ത്രത്തിന്റെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ട് സമർപ്പിത ജീവിതത്തിന്റെ ദൈവശാസ്ത്രം മനസ്സിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള "ഫലപ്രദമായ സേവനം" വാഗ്ദാനം ചെയ്യുകയും നൽകുന്നത് തുടരുകയും ചെയ്യുന്നുവെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. ഇത് സമർപ്പിത ജീവിതത്തിന് “കൂടുതൽ മാനുഷിക മുഖം” നൽകാൻ സഹായിച്ചിട്ടുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സമർപ്പിത ജീവിതത്തെക്കുറിച്ചുള്ള  സഭയുടെ പ്രബോധനങ്ങൾ വെളിപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ക്ലാരെഷ്യൻ സഭാംഗങ്ങൾക്ക് നന്ദി പറഞ്ഞ ഫ്രാൻസിസ് പാപ്പാ പ്രാദേശിക സഭകളിലെ അജപാലകരുമായും, സന്യാസ മേലധ്യക്ഷരുടെ സംഘങ്ങളുമായും സഹ സമിതികളുമായുള്ള അവരുടെ കൂട്ടായ്മയെ കുറിച്ചും പരാമർശിച്ചു.

ക്ലാരെഷ്യൻ മിഷനറി ചൈതന്യത്തോടെ സമർപ്പിത ജീവിതം തുടരാൻ പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. സമർപ്പിത ജീവിതം "സഭയിലും ലോകത്തിലും കുറവായിരിക്കാൻ കഴിയില്ല" എന്ന് സൂചിപ്പിച്ച പാപ്പാ അവരുടെ ദൈവശാസ്ത്ര സ്ഥാപനങ്ങളുടെ പ്രഥമ സേവനം "സ്വാഗതത്തിന്റെയും പ്രശംസയുടെയും കൃതജ്ഞതയുടെയും ഭവനങ്ങൾ" ആയിരിക്കുക എന്നതാവണമെന്ന് ഊന്നിപ്പറഞ്ഞ പാപ്പാ ആ ഭവനത്തിൽ "കൂട്ടായ്മ പ്രകടമാക്കുകയും, ദരിദ്രരോടു് ഐക്യദാർഢ്യം പ്രകടിപ്പിപ്പിക്കുകയും, അതിരുകളില്ലാത്ത സാഹോദര്യം, പുറത്തേക്കിറങ്ങിപ്പുറപ്പെടുന്ന പ്രേഷിത ദൗത്യം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അവരെ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 നവംബർ 2022, 16:20