തിരയുക

ലാറ്റിനമേരിക്കൻ കോളേജിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ. ലാറ്റിനമേരിക്കൻ കോളേജിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ. 

പാപ്പാ : കാര്യസ്ഥരെന്നതിനേക്കാൾ ഇടയന്മാരാവുക

ലാറ്റിനമേരിക്കൻ കോളേജിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശിഷ്യരും പ്രേഷിതരുമായിരിക്കുന്നതിന്റെ അർത്ഥം യേശുവുമൊത്തു വസിക്കുകയും അവനെ പ്രഘോഷിക്കാൻ ഇറങ്ങി പുറപ്പെടുകയും, പ്രേഷിതത്വത്തിന്റെ യഥാർത്ഥ ധന്യത അതിലെ വൈവിധ്യതയിലുമാണെന്ന് അഭിപ്രായപ്പെട്ടു. ഏറ്റം ബലഹീനർക്ക് സമീപസ്ഥരായിരിക്കാൻ ആവശ്യപ്പെട്ട പാപ്പാ ഗ്വദലൂപ്പെ മാതാവിന്റെ പ്രാർത്ഥന നവീകരിച്ചു കൊണ്ട് "വൈകിട്ട് മൊബൈൽ ഫോണില്ല ദൈവത്തെ ശ്രദ്ധിക്കാൻ " അവരോടു ശുപാർശ ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നമ്മെ തന്റെ പുത്രനോടൊപ്പം രൂപീകരിക്കുന്ന ഗ്വദലൂപ്പെയിലെ അമ്മയോട് ശിഷ്യത്വ- പ്രേഷിത യാത്രയിൽ നമ്മെ സഹായിക്കാനും യേശുവിൽ നിന്ന് സഹോദരിലേക്കും, സഹോദരരിൽ ഏശുവിനെ കണ്ടെത്താനുമുള്ള  യാത്രാ പദ്ധതിയിൽ കൂടെ നടക്കാനും നമുക്ക് പ്രാർത്ഥിക്കാമെന്ന് സ്പാനിഷ് ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ അവരോടു പറഞ്ഞു.

വൈവിധ്യത്തിന്റെ ധന്യത

റോമിലെ കോളേജിലെ രൂപീകരണ വർഷങ്ങൾ "കൃപാവരത്തിന്റെ ഒരു സമയം " ആയാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞത്. "അത് ബൗദ്ധീകവും, അക്കാഡമിക് തലത്തിലും ആഴമായ രൂപീകരണം മാത്രമല്ല സാർവ്വത്രിക സഭയുടെ വൈവിധ്യതയുടെ സമ്പന്നത അനുഭവിക്കുവാനും ഇടയാക്കുന്നു." യഥാർത്ഥ സമ്പന്നത എന്തെന്നാണ് അത് പറയുന്നത് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. കോളേജിലെ രൂപീകരണത്തിനു ശേഷം സഭ അവരെ ഏൽപ്പിക്കുന്ന ആളുകളുടെ ഇടയന്മാരായി തുടരാൻ ലാറ്റിൻ അമേരിക്കയിൽ തിരിച്ചെത്തുന്ന അവരോടു ഈ സമ്പന്നതയും വൈവിധ്യവും ലാറ്റിൻ അമേരിക്കൻ ജനതയുടേയും കൂടി പ്രത്യേകതയാണ് എന്ന പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ എപ്പോഴും ജനങ്ങളുടെ ഇടയന്മാരായിരിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു.

ആദിമ ക്രൈസ്തവരുടെ മാതൃക

ആദിമ ക്രൈസ്തവരും വിവിധ ജനതകളിലും സംസ്കാരങ്ങളിലും നിന്നുള്ളവർ ആയിരുന്നു എന്ന് ഓർമ്മിച്ച പാപ്പാ അവരിൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവാണ് അവരെ ഒരേ ഹൃദയവും ഒരേ ആത്മാവും (അപ്പ.പ്രവർത്തനം 4,32) ഉള്ളവരാക്കി മാറ്റിയതെന്നും ഭൂമിയുടെ അതിർത്തികൾ വരെ (മത്താ 28, 19 ) യേശുവിന്റെ ശിഷ്യരും പ്രേഷിതരും ആക്കിയതെന്നും പാപ്പാ അടിവരയിട്ടു. നവംബർ 30-ആം തീയതി ആഘോഷിക്കുന്ന വിശുദ്ധ അന്ത്രയാസ് അപ്പോസ്തലന്റെ തിരുനാളിന് ഓർമ്മിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ കർത്താവിന്റെ ശിഷ്യരും പ്രേഷിതരുമകേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു.

"നമ്മുടെ തീരുമാനങ്ങളിലെ സജീവമായ സ്വരം യേശുവിന്റേത് ആയിരിക്കട്ടെ ! നമ്മൾ അവന്റെ സേവകരാണ്, അവനുള്ളവരാണ് അവൻ നമ്മെ വിളിച്ചു അവനോടൊപ്പം ആയിരിക്കാൻ"  ഇതാണ് അവന്റെ ശിഷ്യരായിരിക്കുക എന്ന് പറയുന്നതിന്റെ അർത്ഥം.

എഴുതിവച്ച പ്രസംഗത്തിൽ നിന്നും മാറി സ്വതന്ത്രമായി പാപ്പാ അവരോട്  എല്ലാ നേരവും, തളർന്നു പോയാൽ പോലും, പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ ഒരു ദുശ്ശീലമായി മാറി കർത്താവുമായി കഴിയാനുള്ള അവസരങ്ങളും അവനു നമ്മോടു പറയാനുള്ള കാര്യങ്ങളും നഷ്ടമാകാമെന്നതിനാൽ മൊബൈൽ ഫോണുകൾ താഴെ വയ്ക്കാൻ പാപ്പാ ശുപാർശ ചെയ്തു.

 ആത്മീയ ലൗകികത ഒഴിവാക്കുക

ദൈവ ജനത്തിന്റെ നേർക്കുള്ള അജപാലന സേവനത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ച പാപ്പാ എല്ലാത്തരം വൈദീക മേധാവിത്വവും ഒഴിവാക്കാനും, അവരുടെ വേരുകളെ ഓർമ്മിച്ചു കൊണ്ട് അവർ വന്ന സമൂഹത്തിന്റെയും അവർ സേവിക്കുന്ന ജനങ്ങളുടെയും മുന്നിലും നടുവിലും പിന്നിലും നടക്കാനുള്ള  കൃപയ്ക്കായി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടു.

വി. അന്ത്രയായുടെ പ്രേഷിത കർത്തവ്യം

വി. അന്ത്രയായുടെ സാക്ഷ്യത്തെക്കുറിച്ച് സംസാരിക്കവെ, യേശുവിന്റെ ആദ്യ ശിഷ്യരിൽ ഒരാൾ എന്ന നിലയിൽ കർത്താവിനെ കണ്ടെത്തിയതിൽ പിന്നെ അവന്റെ ജീവിതം സമൂലം വ്യത്യസ്തമായി എന്ന് പാപ്പാ ഓർമ്മിച്ചു. "അവൻ പിന്നീട് ഒരിക്കലും പഴയതുപോലായില്ല, അവൻ അനുഭവിച്ചത് എല്ലാവരോടും നടന്ന് പറയേണ്ടി വന്നു." ഇത്തരത്തിൽ അന്ത്രയാ, പ്രേഷിതൻ എന്ന നിലയിൽ തന്റെ അരങ്ങേറ്റം നടത്തിയത് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഇത്തരത്തിൽ, "കർത്താവിന്റെ സ്നേഹവും കരുണയും ഇതുവരെ അനുഭവിക്കാത്ത നമ്മുടെ സഹോദരീ സഹോദരന്മാർ, പ്രത്യേകിച്ചും, നമ്മെ കാത്തിരിക്കുകയാണ്, നമുക്ക് യേശുവിന്റെ സുവിശേഷം പ്രഘോഷിക്കാനും അവനിലേക്ക് അവരെ നയിക്കാനുമായി."  അതിനാൽ, പുറത്തേക്കിറങ്ങി, സുവിശേഷത്തിന്റെ സന്തോഷം പകരാനായി പ്രേഷിതരാകാൻ ഫ്രാൻസിസ് പാപ്പാ അവരെ ആഹ്വാനം ചെയ്തു. "ഇതാണ് നമ്മുടെ ജീവിതത്തിന്റെ അർത്ഥം. യേശുവിൽ തുടങ്ങേണ്ടതും അവസാനിക്കേണ്ടതുമായ "പുറത്തേക്കും തിരിച്ചുമുള്ള "  ഒരു യാത്ര. യേശുവോടൊത്തായിരിക്കയും അവനെ പ്രഘോഷിക്കാനായി പുറത്തേക്ക് പുറപ്പെടുകയും ചെയ്യുകയെന്നാൽ ദരിദ്രരോടും, കുടിയേറ്റക്കാരോടും, രോഗികളോടും, തടവുകാരോടും, ഏറ്റം എളിയ, സമൂഹം അങ്ങേയറ്റം മറന്നു പോയവരോടുമൊത്ത് ജീവിതം പങ്കിടാനും ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം പ്രഖ്യാപിക്കുകയും ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത്. കാരണം യേശു നമ്മുടെ ഏറ്റം ബലഹീനരായ സഹോദരീ സഹോദരന്മാരിൽ സന്നിഹിതനാണ്, അവിടെ അവൻ നമ്മെ ഒരു പ്രത്യേക വിധത്തിൽ കാത്തിരിക്കുന്നു," പാപ്പാ പറഞ്ഞവസാനിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2022, 20:31