മനുഷ്യഹൃദയങ്ങളിലെ എല്ലാ ആഗ്രഹങ്ങളുടെയും നിറവാണ് ക്രിസ്തു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എല്ലാ യാഥാർത്ഥ്യങ്ങളുടെയും മനുഷ്യഹൃദയങ്ങളിലെ എല്ലാ ആഗ്രഹങ്ങളുടെയും നിറവാണ് ക്രിസ്‌തുവെന്ന ഫ്രാൻസിസ് പാപ്പാ എഴുതി. നവംബർ പത്തൊൻപത്തിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ക്രിസ്തുവിന്റെ രാജത്വത്തിരുന്നാളിന് തലേന്ന് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
"ക്രിസ്തുവാണ് എല്ലാ യാഥാർത്ഥ്യങ്ങളെയും ഏകീകരിക്കുന്ന കേന്ദ്രം. അവനാണ് മനുഷ്യരുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം. അവനാണ് മനുഷ്യഹൃദയത്തിലുള്ള സന്തോഷത്തിനും, നന്മയ്ക്കും, സ്നേഹത്തിനും, നിത്യതയ്ക്കുമുള്ള എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Christ is the unifying centre of all reality. He is the answer to all human questions. He is the fulfilment of every desire for happiness, goodness, love and eternity present in the human heart.
IT: Cristo è il centro unificatore di tutta la realtà, è la risposta a tutti gli interrogativi umani, è la realizzazione di ogni desiderio di felicità, di bene, di amore, di eternità presente nel cuore umano.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: