തിരയുക

കോപ്പ്27 (COP27) - ഈജിപ്തിൽ നടത്തുന്ന സമ്മേളനത്തിന്റെ ലോഗോ കോപ്പ്27 (COP27) - ഈജിപ്തിൽ നടത്തുന്ന സമ്മേളനത്തിന്റെ ലോഗോ 

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട നടപടികൾ പ്രതീക്ഷിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഈജിപ്തിൽവച്ചു നടക്കുന്ന കോപ്പ്27 (COP27) ഉച്ചകോടിയിൽ ഉപകാരപ്രദമായ നടപടികൾ ഉണ്ടാകുമെന്ന് ഫ്രാൻസിസ് പാപ്പാ പ്രതീക്ഷ പ്രകടിപ്പിച്ചു. നവംബർ 14 തിങ്കളാഴ്‌ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഇതിനെക്കുറിച്ച് എഴുതിയത്.

"ഈജിപ്തിൽ നടക്കുന്ന COP27 കാലാവസ്ഥാ ഉച്ചകോടിയെ അനുസ്മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാരീസ് ഉടമ്പടിയുടെ പശ്ചാത്തലത്തിൽ, അവർ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

കോപ്പ്27 (#COP27) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: I would like to recall the #COP27 Summit on Climate Change, which is taking place in Egypt. I hope that steps forward will be made, with courage and determination, in the wake of the Paris Agreement.

IT: Desidero ricordare il Vertice #COP27 sul clima, che si sta svolgendo in Egitto. Auspico che si facciano passi in avanti, con coraggio e determinazione, nel solco tracciato dall’Accordo di Parigi.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 നവംബർ 2022, 17:56