തിരയുക

പുതിയ നേതൃത്വത്തോട് അന്താരാഷ്ട്ര കാരിത്താസ് പുതിയ നേതൃത്വത്തോട് അന്താരാഷ്ട്ര കാരിത്താസ് 

കത്തോലിക്കാസഭയുടെ രാജ്യാന്തര ജീവകാരുണ്യസംഘടനയായ കാരിത്താസിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ തീരുമാനങ്ങളും നേതൃത്വവും

കാരിത്താസ് സംഘടനയുടെ നിയമപരമായ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും,സുഗമവുമാക്കുന്നതിനും നിലവിലെ നിയന്ത്രണചട്ടക്കൂട് അവലോകനം ചെയ്യാൻ ഫ്രാൻസിസ് മാർപാപ്പ നവംബർ ഇരുപത്തിരണ്ടാം തീയതി പിയർ ഫ്രാഞ്ചെസ്കോ പിനെല്ലിയെ അസാധാരണ പ്രതിനിധിയായി നിയോഗിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സമൂഹത്തിലെ ദരിദ്രരുമായ ആളുകൾക്ക് വേണ്ടിയുള്ള  ശുശ്രൂഷയിലും,മാനുഷിക അടിയന്തര സാഹചര്യങ്ങളുടെ നടത്തിപ്പിലും മാർപ്പാപ്പയെയും മെത്രാന്മാരെയും സഹായിക്കുന്ന രാജ്യാന്തര ജീവകാരുണ്യസംഘടനയാണ് കാരിത്താസ്.ഈ ദൗത്യത്തിന്റെ സേവനം മെച്ചപ്പെടുത്തുന്നതിനും, സംഘടനയുടെ നിയമപരമായ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും,സുഗമവുമാക്കുന്നതിനും നിലവിലെ നിയന്ത്രണചട്ടക്കൂട് അവലോകനം ചെയ്യാൻ ഫ്രാൻസിസ് മാർപാപ്പ നവംബർ ഇരുപത്തിരണ്ടാം തീയതി പിയർ ഫ്രാഞ്ചെസ്കോ പിനെല്ലിയെ അസാധാരണ പ്രതിനിധിയായി നിയോഗിച്ചു.ഈ വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതോടെ, പ്രതിനിധി സമിതിയിലെയും, ഭരണസമിതിയിലെയും  അംഗങ്ങൾ, അധ്യക്ഷൻ,ഉപാധ്യക്ഷൻമാർ,കാര്യനിർവ്വാഹകർ, ഖജാൻജി, സഭാ സഹായി എന്നിവരും അതത് ഓഫീസുകളിൽ നിന്ന് വിരമിക്കും.

അസാധാരണപ്രതിനിധിയുടെ സേവനങ്ങളിൽ അദ്ദേഹത്തെ സഹായിക്കുവാൻ ഡോ. മരിയ അമ്പാരോ അലോൺസോ എസ്കോബാറിനെയും,ഫാ.മാനുവൽ മൊറുജോ, എസ്.ജെ. യെയും മാർപ്പാപ്പാ നിയോഗിച്ചു.കാരിത്താസിന്റെ അടുത്ത പൊതുസമ്മേളനത്തിനുമുന്നോടിയായി കൂടുതൽ പ്രവർത്തനക്ഷമതയും ഫലപ്രാപ്തിയുംഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനങ്ങൾ.പ്രാദേശിക സഭകളുമായും, കാരിത്താസ് അംഗ സംഘടനകളുമായുമുള്ള  ബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്തം കർദിനാൾലൂയിസ് അന്തോണിയോ ടാഗ്ലെ  നിർവഹിക്കും.സമഗ്ര മാനുഷിക പുരോഗതിക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയവുമായി സമ്പർക്കം പുലർത്തിയായിരിക്കും പുതിയ കർമ്മസമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2022, 17:01