“Talla Baja”യിലെ ചാമ്പ്യന്മാർക്ക് ഫ്രാൻസിസ് പാപ്പായുടെ ആലിംഗനം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
രണ്ട് ദിവസം മുമ്പ് ഫുട്ബോൾ മൈതാനത്ത് ആദ്യത്തെ യൂറോപ്യൻ ഷോർട്ട് കപ്പിന്റെ ഫൈനലിൽ സ്പെയിനിനെ 11-3ന് പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീനിയൻ ചാമ്പ്യൻമാരായ ടല്ല ബായ പ്രകടിപ്പിക്കുന്ന മൂല്യത്തിന് ആനുപാതമായാണ് മഹത്വം എന്ന് തെളിയിച്ചു. മെയ് മാസത്തിലെ അമേരിക്ക കപ്പിൽ ഈ വിഭാഗത്തിൽ നേടിയ സമാനമായ വിജയത്തിന്റെ ആവർത്തനമായിരുന്നു അത്. കായിക ലോകത്തെ വിജയത്തിനു ശേഷം, "ഹ്രസ്വകായരായ"(ഉയരം കുറഞ്ഞ മനുഷ്യർ) ചാമ്പ്യൻമാർക്ക് ലഭിച്ച മറ്റൊരു വലിയ സന്തോഷമായിരുന്നു പാപ്പയുമായുള്ള ആലിംഗനം. അവരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ അവരുടെ നേട്ടത്തെക്കുറിച്ചു മാത്രമല്ല, അതിനുമുമ്പേ അവർ ജീവിതത്തിൽ കാണിച്ച "ധൈര്യം" പാപ്പാ ആഘോഷിക്കുകയും ചെയ്തു.
യഥാർത്ഥ പക്വത
“ഈ ധൈര്യത്തെ പരിപാലിക്കുക, ഒരിക്കലും അത് വലിച്ചെറിയരുത്: - ഫ്രാൻസിസ് പാപ്പാ പറഞ്ഞു - "ജീവിതത്തിൽ ഒരാൾ എങ്ങനെയിരിക്കുന്നുവോ അതുപോലെ, അവരവരുടെ സ്വന്തമായ ബൗദ്ധിക, വൈകാരിക, ശാരീരിക മൂല്യങ്ങളെല്ലാമൊടൊപ്പം മുന്നോട്ട് പോകുക." " ജീവിതത്തിൽ തങ്ങൾക്ക് എന്ത് സംഭവിച്ചാലും താഴേക്ക് മാത്രം നോക്കി അതിനെ അഭിമുഖീകരിക്കുന്ന" "കയ്പേറിയ ചക്രവാളങ്ങൾ" സങ്കൽപ്പിച്ച് "വിഷാദത്തിലാകുകയും ചെയ്യുന്ന" ശുഭാപ്തി വിശ്വാസമില്ലാത്തവരുണ്ട്. പിന്നെ "എല്ലാം മുതൽക്കൂട്ടാക്കുന്ന, പ്രതികൂലമെന്ന് തോന്നുന്നത് പോലും മൂലധനമാക്കുക" എന്ന ലക്ഷ്യത്തോടെ "നിങ്ങളെപ്പോലെ എല്ലാ പ്രയാസങ്ങളും നേരിടുന്ന ശുഭാപ്തിവിശ്വാസികളുമുണ്ട്." '''ഇതാണ് മനുഷ്യന്റെ പക്വത" എന്ന് പാപ്പാ അവരെ അഭിനന്ദിച്ചു. അർജന്റീനയിൽ നിന്നുള്ള ആ ചാമ്പ്യൻമാരെ ഓരോരുത്തരെയായി അഭിവാദ്യം ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: