രണ്ടു സമ്മേളനങ്ങളിലായി നടത്തുന്ന സിനഡ് കൂടുതൽ പങ്കാളിത്തം പ്രോൽസാഹിപ്പിക്കും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ധാരാളം ശ്രമങ്ങളിലൂടെ യാത്ര ആരംഭിച്ചു കഴിഞ്ഞു. സഭയുടെ സാധാരണ ജീവിതം എല്ലാവരുടേയും പങ്കാളിത്തത്തോടെയും സഹകരണത്തോടെയും രൂപാന്തരപ്പെടുത്താനും, അതിന്റെ ജീവിതം നവീകരിക്കാനും, ക്രൈസ്തവ സമൂഹങ്ങളെ സുവിശേഷത്തോടു എന്നത്തേക്കാളും വിശ്വസ്ഥരായിയിരിക്കാൻ സഹായിക്കാനും അതിനാൽ എന്നത്തേയുംകാൾ മിഷനറിയായിരിക്കാനുമുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു.
മെത്രാന്മാരുടെ സിനഡിന്റെ അടുത്ത സാധാരണ പൊതുസമ്മേളനം രണ്ടു സമ്മേളനങ്ങളായി ഒരു വർഷത്തിന്റെ ഇടവേളയിൽ 2023 ഒക്ടോബറിലും 2024 ഒക്ടോബറിലുമായി നടത്താൻ ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഖ്യാപനം എത്രമാത്രം ഈ സ്വപ്നം പതിയെ പതിയെ ഒരു യാഥാർത്ഥ്യമാകാൻ പാപ്പാ താൽപ്പര്യപ്പെടുന്നു എന്ന് വ്യക്തമാക്കുന്നു.
മാമോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും അവരുടെ ഇടവക വികാരിമാരോടും സഭാ നേതൃത്വത്തോടുമൊപ്പം ഈ യാത്രയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്നത് അനുഭവവേദ്യമാക്കാൻ വിവിധ ഭൂഖണ്ഡങ്ങളിലെ സമ്മേളനങ്ങളിൽ നിന്ന് ഇതു വരെ വന്നിട്ടുള്ളതും ഇനി വരാനിരിക്കുന്നതുമായ സംഭാവനകൾ പൂർണ്ണമായും വിവേചിച്ചറിയേണ്ടിയിരിക്കുന്നു.
"എപ്പോഴും പഴമയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന"തോ പുരോഗമന മനസ്ഥിതിയോ ഉള്ള, പഴയ രീതിയിലുള്ള പ്രവർത്തികളാലും വീക്ഷണങ്ങളാലും ഇത്തരം ഒരു വലിയ അവസരം നഷ്ടമാക്കരുത്. ഇതു പോലുള്ള വൈകാരിക നിലപാടുകൾ ദൈവജനത്തിന്റെ വിശ്വാസാരംഭത്തിന്റെ മഹിമയറിയാൻ കൂട്ടാക്കാത്തതും പഴയ കാലത്തെ ഏതെങ്കിലും ഒരു പ്രശ്നത്തെ കേന്ദ്രീകരിക്കുകയും സ്വയം പരാമർശ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിൽ ചെന്നെത്തുകയും ചെയ്യും.
"സഭയ്ക്ക് ആദ്യം മുകളിൽ നിന്ന് ദൈവത്തിന്റെ കണ്ണുകളിലൂടെ, സ്നേഹം നിറഞ്ഞ് നിൽക്കുന്ന ആ കണ്ണുകളിലൂടെ വീക്ഷിക്കാൻ കഴിയണം. സഭയിൽ നമ്മൾ, ദൈവത്തിൽ നിന്നും അവന്റെനമ്മോടുള്ള സ്നേഹമാർന്ന നോട്ടത്തിൽ നിന്നുമാണോ ആരംഭിക്കുന്നതെന്ന് നമുക്ക് സ്വയം ചോദിക്കാം. ദൈവത്തിൽ നിന്നല്ല നമ്മിൽ നിന്ന് തുടങ്ങാനും, നമ്മുടെ കാര്യപരിപാടികൾ സുവിശേഷത്തിനു് മുന്നേ വയ്ക്കാനും, ലൗകീകതയുടെ കാറ്റിൽപ്പെട്ട് കാലത്തിന്റെ രീതികളുടെ പിന്നാലെ പായാനോ അല്ലെങ്കിൽ ദൈവം നമുക്ക് നൽകിയ സമയത്തോടു പിൻതിരിഞ്ഞു നിന്ന് നമ്മുടെ ചുവടുകൾ തിരിച്ചുപിടിക്കാനുമുള്ള പ്രലോഭനം എപ്പോഴും നമുക്കുണ്ട് " എന്നാണ് ഒക്ടോബർ 11ആം തിയതി വത്തിക്കാൻ എക്യുമേനിക്കൽ കൗൺസിലിൽ ആരംഭത്തിന്റെ60 ആം വാർഷികം ആഘോഷിച്ച ദിവ്യബലിയിൽ നടത്തിയ വചന പ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞത്.
സിനഡാലിറ്റിയെക്കുറിച്ചുള്ള ആഴമായ ധാരണ
ദൈവത്തിന്റെ സ്നേഹാദ്രമായ നോട്ടത്തിൽ നിന്നും സ്നേഹിക്കപ്പെടുന്നതിലും, സ്വാഗതം ചെയ്യപ്പെടുകയും, അവനാൽ പിൻചെല്ലപ്പെടുകയും ചെയ്യുന്നു എന്ന സന്തോഷത്തോടെ ആരംഭിക്കുകയും ചെയ്യുക എന്നതാണ് സിനഡിനെ മനസ്സിലാക്കാനുള്ള താക്കോൽ. സുവിശേഷം പ്രലോഷിക്കാനായാണ് സഭ നിലകൊള്ളുന്നത്. ഈ ലക്ഷ്യത്തോടെയാണ് എല്ലായിപ്പോഴും സഭയുടെ സംവിധാനങ്ങൾ നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്. സഭയിലെ സിനഡാലിറ്റി ഒരു പ്രക്രിയയാണെന്നും ഒന്നും യഥാർത്ഥ മാറ്റങ്ങൾക്ക് വിധേയമാകാത്ത ചില സഭാ സംവിധാനങ്ങളുടെ ഒരു തിടുക്കം പിടിച്ച പുനർനിർമ്മാണമല്ല അതെന്നും വിളിച്ചു പറയുകയാണ് മദ്ധ്യാഹ്ന പ്രാർത്ഥനയിലെ ഫ്രാൻസിസ് പാപ്പായുടെ പ്രഖ്യാപനം.
സിനഡിന്റെ സാധാരണ സമ്മേളനത്തിന്റെ സമയം ഒരു വർഷത്തിൽ നിന്ന് രണ്ടു വർഷത്തേക്ക് നീട്ടുന്നതിനർത്ഥം വ്യക്തികളെക്കാളും ഏറെ പ്രധാനപ്പെട്ടതാണ് ഇതുവരെ ഉയർന്നു വന്നിട്ടുള്ള അതിന്റെ രീതികളും പ്രക്രിയകളും എന്നും അതിനാൽ അവയെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു എന്നുമാണ്.
പ്രാദേശിക സഭകളിൽ 2021 ൽ ആരംഭിച്ച എല്ലാവരേയും ഉൾക്കൊള്ളിക്കുന്ന പ്രക്രിയ ഇതുവരെ ആകെയുള്ള 114 മെത്രാൻ സമിതികളിൽ 112 ലും ദൈവജനത്തെ ശ്രവിക്കുന്നതിൽ നിന്നുള്ള വിശദമായ വിവേചിച്ചറിയൽ നടത്താൻ ഇടവരുത്തി. ഇത് പ്രത്യാശയാൽ അടയാളപ്പെടുത്തിയ ഒരു തുടക്കമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: