പാപ്പാ: നമ്മുടെ കഴിവുകളോ യോഗ്യതകളോ അല്ല വിശ്വാസത്തിന്റെ കേന്ദ്രം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.”(1 യോഹ 4,10) ഇക്കാര്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. നമ്മുടെ കഴിവുകളോ യോഗ്യതകളോ അല്ല വിശ്വാസത്തിന്റെ കേന്ദ്രം. മറിച്ച് ഉപാധികളില്ലാത്തതും സൗജന്യവും നമ്മൾ അർഹിക്കാത്തതുമായ ദൈവത്തിന്റെ സ്നേഹമാണ്.”
ഒക്ടോബർ ഇരുപത്തെട്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍ എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: