പാപ്പാ :വിശക്കുന്നവനുമായി അപ്പം മുറിക്കുന്നവനെ ദൈവം അനുഗ്രഹിക്കുന്നു
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ലോക ഭക്ഷണ ദിനത്തോടനുബന്ധിച്ച് നൽകിയ ട്വിറ്റർ സന്ദേശത്തിൽ "വിശക്കുന്നവനോടൊപ്പം അപ്പം മുറിക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്നു" എന്ന് പങ്കുവച്ചു.
ഒക്ടോബർ പതിനാറാം തിയതി # WorldFoodDay എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ജർമ്മൻ, ഇഗ്ലീഷ്, പോർച്ചുഗീസ്, ലാറ്റിൻ, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ് എന്ന ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ പങ്കുവച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
17 October 2022, 14:10