സൂര്യൻറെയും കടലിൻറെയും കാറ്റിൻറെയും സഹോദരനായ വി.ഫ്രാൻസീസ് അസ്സീസി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സകലയിടത്തും സമാധാനത്തിൻറെ വിത്തുവിതച്ച വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ മാതൃക പിൻചെല്ലുകയെന്ന് മാർപ്പാപ്പാ.
വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനത്തിൽ, ഒക്ടോബർ 4-ന്, ചൊവ്വാഴ്‌ച, “വിശുദ്ധഫ്രാൻസിസ്” (#SaintFrancis) “ഫ്രത്തേല്ലിതൂത്തി” (#FratelliTutti) “സൃഷ്ടിയുടെകാലം” (#SeasonofCreation) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“താൻ സൂര്യൻറെയും കടലിൻറെയും കാറ്റിൻറെയും സഹോദരനാണെന്ന് കരുതിയ വിശുദ്ധ ഫ്രാൻസീസ് അസ്സീസി, സർവ്വത്ര സമാധാനം വിതച്ചു, പാവപ്പെട്ടവർ, പരിത്യക്തർ, രോഗികൾ, പാർശ്വവൽകൃതർ, ഏറ്റവും എളിയവർ എന്നിവർക്കൊപ്പം നടന്നു. നമുക്ക് അദ്ദേഹത്തിൻറെ മാതൃക പിന്തുടരാം!”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: #SanFrancesco d’Assisi, che si sentiva fratello del sole, del mare e del vento, seminò dappertutto pace e camminò accanto ai poveri, agli abbandonati, ai malati, agli scartati, agli ultimi. Seguiamo il suo esempio! #FratelliTutti #TempodelCreato
EN: #SaintFrancis of Assisi, who saw himself as brother to the sun, the sea and the wind, sowed seeds of peace everywhere, and walked alongside the poor, the abandoned, the infirm, the outcast, the least. Let us follow his example! #FratelliTutti #SeasonofCreation
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: