സഭയും പ്രാർത്ഥനയും തമ്മിലുള്ള ജീവൽബന്ധം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയിൽ പ്രാർത്ഥനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ശനിയാഴ്‌ച (15/10/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമമപ്പെടുത്തൽ ഉള്ളത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“സഭയിൽ സകലവും പ്രാർത്ഥനവഴി ജന്മംകൊള്ളുന്നു; എല്ലാം വളരുന്നതും പ്രാർത്ഥനയിലൂടെയാണ്”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Tutto nella Chiesa nasce nella preghiera, e tutto cresce grazie alla preghiera.
EN: Everything in the Church is born from prayer, and everything grows thanks to prayer.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: