കുട്ടികളുടെ കൊന്തനമസ്കാരം, വിശ്വശാന്തിക്കായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വശാന്തിക്കായുള്ള പ്രാർത്ഥനയിൽ കുഞ്ഞുങ്ങളോടൊന്നു ചേരാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
“ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം” അഥവാ, എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ലോകത്തിൽ ദശലക്ഷം കുട്ടികൾ കൊന്തനമസ്കാരം ചൊല്ലുന്നു എന്ന പ്രാർത്ഥനാസംരംഭത്തിൽ ചൊവ്വാഴ്ച പങ്കുചേരാൻ (18/10/22) ക്ഷണിച്ചുകൊണ്ട് അന്ന്, “ദശലക്ഷംകുട്ടികൾപ്രാർത്ഥിക്കുന്നു” (#1millionchildrenpraying) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:
“ഒരു ദശലക്ഷം കുട്ടികൾ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്ന് ലോക സമാധാനത്തിനായി ജപമാല ചൊല്ലുന്ന എല്ലാ ഭൂഖണ്ഡങ്ങളിലെയും കുഞ്ഞുങ്ങൾക്കൊപ്പം നമുക്ക് ഏകയോഗമായി പ്രാർത്ഥിക്കാം. ദുരിതമനുഭവിക്കുന്ന ഉക്രൈയിനിലെ ജനങ്ങളെയും യുദ്ധം, അക്രമം, ദുരിതം എന്നിവ വാഴുന്ന ഇടങ്ങളിലെ മറ്റുള്ളവരെയും നമുക്ക് പരിശുദ്ധ മാതാവിൻറെ മാദ്ധ്യസ്ഥ്യത്തിന് ഭരമേൽപ്പിക്കാം #1 ദശലക്ഷം കുട്ടികൾ പ്രാർത്ഥിക്കുന്നു ”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Un milione di bambini prega il Rosario per l’unità e la pace #1millionchildrenpraying
IT: #PreghiamoInsieme ai bambini di tutti i continenti che oggi recitano il Rosario per la pace nel mondo. Affidiamo all’intercessione della Madonna il martoriato popolo ucraino e le altre popolazioni dove regnano guerra, violenza e miseria. #1millionchildrenpraying
EN: Let us #PrayTogether with the children of every continent who today are reciting the Rosary for peace in the world. Let us entrustto Our Lady’s intercession the suffering people of Ukraine and other people who are suffering due to war, violence and misery #1millionchildrenpraying
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: