പാപ്പാ: കൊന്തനമസ്കാരം ചൊല്ലുക, പ്രയാസങ്ങൾ ദൈവമാതാവിന് ഭരമേല്പിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഏറ്റം പ്രയാസകരമായ കാര്യങ്ങൾ ദൈവമാതവിന് സമർപ്പിക്കുക, മാർപ്പാപ്പാ.
മരിയ ഭക്തനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 22-ന് ശനിയാഴ്‌ച (22/10/22) “ജോൺപോൾരണ്ടാമൻ” (#JohnPaoloII), “വിശുദ്ധ ജപമാല” (#HolyRosary) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“വിശുദ്ധ രണ്ടാം ജോൺ പോളിനോടുള്ള ഐക്യത്തിൽ ഇന്ന് നമുക്ക് ഏറ്റവും പ്രയാസകരമായ കാര്യങ്ങൾ ദൈവമാതാവിന്, കൊന്തനമസ്കാരത്തിലൂടെ നമ്മെ അവളുടെ നോട്ടത്തിൻ കീഴിൽ ഒന്നാക്കിത്തീർത്തുകൊണ്ട്, സമർപ്പിക്കാം”.
1978 ഒക്ടോബർ 16-ന് സഭാ നൗകയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെടുക്കപ്പെട്ട വിശുദ്ധ രണ്ടാം ജോൺ പോൾമാർപ്പായുടെ സ്ഥാനാരോഹണ ദിനമായ ഒക്ടോബർ 22-നാണ് തിരുസഭ അദ്ദേഹത്തിൻറെ തിരുന്നാൾ ആചരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Insieme a San #GiovanniPaoloII affidiamo oggi alla Madre di Dio le cause più difficili, sintonizzandoci con il suo sguardo nella preghiera del #SantoRosario.
EN: Together with Saint #JohnPaulII, today let us entrust to the Mother of God the most difficult cases, harmonizing ourselves under her gaze by praying the #HolyRosary
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: