പാപ്പാ: ദൈവം മറ്റുള്ളവരുടെ ഹൃദയത്തിൽ നിക്ഷേപിച്ച വിത്തുകൾ തിരിച്ചറിയുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വീകരണ മനോഭാവം സുവിശേഷവത്ക്കരണത്തിന് അനിവാര്യമായ ആന്തരിക സന്നദ്ധതയാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഇരുപത്തിയൊമ്പതാം തീയതി, ശനിയാഴ്‌ച (29/10/22) “പ്രേഷിതഒക്ടോബർ” (#MissionaryOctober) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനം ഉള്ളത്.
പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:
“സ്വീകരിക്കൽ, സുവിശേഷവത്ക്കരണത്തിന് ആവശ്യമായ ആന്തരിക സന്നദ്ധതയാണ്: നമ്മുടെ രംഗപ്രവേശത്തിനു മുമ്പ് ദൈവം അപരൻറെ ഹൃദയത്തിൽ നിക്ഷേപിച്ച വിത്തുകൾ തിരിച്ചറിയുകയും അവയെ സ്വീകരിക്കുകയും ചെയ്യാൻ പഠിച്ചുകൊണ്ട് അപരൻറെ അസ്തിത്വത്തിൻറെ മണ്ണിൽ സുവാർത്ത വിതയ്ക്കുക. #പ്രേഷിതഒക്ടോബർ”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: L’accoglienza è la disposizione interiore necessaria per l’evangelizzazione: seminare la buona notizia nel terreno dell’esistenza dell’altro, imparando a riconoscere e accogliere i semi che Dio ha già posto nel suo cuore, prima del nostro arrivo. #OttobreMissionario
EN: Acceptance is the interior disposition essential for evangelization: to sow the good news in the soil of the lives of others, learning to recognize and appreciate the seeds that God already planted in their hearts before we came on the scene. #MissionaryOctober
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: