തിരയുക

വിദേശ പ്രേഷിതത്വത്തിനായുള്ള പൊന്തിഫിക്കൽ സംഘbുമായി (PIME) പാപ്പാ.  വിദേശ പ്രേഷിതത്വത്തിനായുള്ള പൊന്തിഫിക്കൽ സംഘbുമായി (PIME) പാപ്പാ.  

വിദേശ പ്രേഷിതത്വത്തിനായുള്ള പൊന്തിഫിക്കൽ സംഘത്തോടു (PIME) പാപ്പാ: ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ പ്രവർത്തിക്കുക

ലോകം മുഴുവൻ സഞ്ചരിക്കുക, നിങ്ങളുടെ വേരുകളോടു വിശ്വസ്ഥത പുലർത്തുക, കാലത്തിന്റെ അടയാളങ്ങളോടു ജാഗ്രത പുലർത്തുക. ദൈവം വെളിപ്പെടുത്തുന്ന ഭാവിയോടു തുറവുള്ളവരാകുക എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒക്ടോബർ 13-ന് വ്യാഴാഴ്ച വിദേശ മിഷനറി പ്രവർത്തനങ്ങൾക്കായുള്ള പൊന്തിഫിക്കൽ സ്ഥാപനത്തിന്റെ (PIME) പ്രസിദ്ധീകരണമായ  Mondo e Missione യുടെ പത്രാധിപ സംഘവും അവരുടെ സഹകാരികളുമായി  നടന്ന  കൂടികാഴ്ച്ചയിൽ പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്രർ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾ, മറന്നു പോയ യുദ്ധങ്ങളുടെ ഇരകൾ എന്നിങ്ങനെ ശബ്ദിക്കാൻ അവകാശം നഷ്ടപ്പെട്ടവർക്കും തങ്ങളുടെ ശബ്ദം കേൾക്കാത്തവർക്കും വേണ്ടി പ്രവർത്തിക്കാൻ ലോകത്തെ ഉദ്ബോധിപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വത്തിക്കാനിലെ ക്ലെമന്റീനാ  ശാലയിൽ "മോന്തോ എ മിസ്സിയോനെ" എന്ന മാസികയുടെ 150-ആം വാർഷികത്തോടനുബന്ധിച്ച് സംഘടനയുടെ ഏകദേശം 150 പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ, മാസികയുടെ എഡിറ്റർമാർ, റിപ്പോർട്ടർമാർ, വായനക്കാർ എന്നിവരെ അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഈ സമയത്ത് യൂറോപ്പിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളറിയാച്ച പാപ്പാ, മറന്നുപോയ യുദ്ധങ്ങളെക്കുറിച്ച് ഈ സമയം ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നുവെന്നും, വർഷങ്ങളായി യുദ്ധം  ലോകത്തിൽ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

മ്യാന്മർ, സിറിയ, യെമൻ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ ആഭ്യന്തരയുദ്ധങ്ങൾ നടക്കുന്ന പല രാജ്യങ്ങളെ കുറിച്ചും നമുക്ക് ചിന്തിക്കാം എന്ന് പാപ്പാ പറഞ്ഞു. പരിഷ്കൃത യൂറോപ്പിൽ പെടാത്തത് കൊണ്ടാണ് ഈ സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ വരാത്തത് എന്നും ഇത്തരം യുദ്ധങ്ങൾ മറക്കുന്നത് പാപമാണെന്നും പാപ്പാ പറഞ്ഞു.

ഈ മാസികയിലൂടെ, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കഥകൾ പങ്കുവയ്ക്കാൻ പാപ്പാ സഭയെ പ്രോത്സാഹിപ്പിക്കുകയും ഈ മാസികയുടെ ചരിത്രം പരാമർശിക്കുകയും ചെയ്തു. പ്രേഷിത  പ്രവർത്തകരുടെ കഥകളെക്കുറിച്ചും അവർ ചെയ്യുന്ന ജോലികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പഠിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും നിരവധി ആളുകളുടെ ആഗ്രഹത്തിന്റെ ഫലമായാണ് ഈ മാസിക സൃഷ്ടിക്കപ്പെട്ടതെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2022, 13:28