“സമാധാനത്തിൻറെ നിലവിളി”- പ്രാർത്ഥനാ സമ്മേളനത്തിൽ പാപ്പാ പങ്കെടുക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകമതപ്രതിനിധികളുടെ സമാധാന പ്രാർത്ഥനാസമ്മേളനത്തിൽ മാർപ്പാപ്പാ പങ്കെടുക്കും.
ഈ മാസം 25-ന് ലോകത്തിലെ വലിയ മതങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ പ്രാർത്ഥനാ യോഗത്തിൽ ഫ്രാൻസീസ് പാപ്പാ സംബന്ധിക്കുമെന്ന് വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ മേധാവി മത്തേയൊ ബ്രൂണി ഒരു പത്രക്കുറിപ്പിലൂടെ ചൊവ്വാഴ്ചയാണ് (11/10/22) വെളിപ്പെടുത്തിയത്.
റോം ആസ്ഥാനമായുള്ള സമാധാനപ്രവർത്തന പ്രസ്ഥാനമായ വിശുദ്ധ എജീദിയോയുടെ സമൂഹത്തിൻറെ ആഭിമുഖ്യത്തിലായിരിക്കും ഈ പ്രാർത്ഥനാ സമ്മേളനം.
ഒക്ടോബർ 23-25 വരെ റോമിൽ, “സമാധാനത്തിൻറെ നിലവിളി” എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന അന്തർദ്ദേശീയ പ്രാർത്ഥനായോഗത്തിൻറെ ഭാഗമായി റോമിലെ കൊളോസിയത്തിൽ ആയിരിക്കും 25-ന് ഉച്ചതിരിഞ്ഞ് പാപ്പാ പങ്കെടുക്കുന്ന പ്രാർത്ഥനാ സമ്മേളനം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: