തിരയുക

കോപ്പർകോം Coordination of Communication Associations (COPERCOM), സ്ഥാപനത്തിന്റെ  25 മത് വർഷം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച. കോപ്പർകോം Coordination of Communication Associations (COPERCOM), സ്ഥാപനത്തിന്റെ 25 മത് വർഷം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച. 

പാപ്പാ : ക്ഷമയും ദർശനവും ആവശ്യപ്പെടുന്ന നിങ്ങളുടെ യഥാർത്ഥ്യം ശ്രേഷ്ഠമാണ്

സമ്പർക്ക മാദ്ധ്യമ സംഘടനകളെ ഏകോപിപ്പിക്കുന്ന ഇറ്റലിയിലെ കോപ്പർകോം അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ സമയബദ്ധിതമായും ഫലപ്രദമായും പ്രവർത്തിക്കാനാവശുമായ 4 കാര്യങ്ങൾ അടിവരയിട്ടു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോപ്പർകോം Coordination of Communication Associations (COPERCOM), സ്ഥാപനത്തിന്റെ  25 മത് വർഷം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ അവരുമായി ചില ലക്ഷ്യങ്ങളെ കുറിച്ച് വിചിന്തനം ചെയ്യാൻ അവസരം വിനിയോഗിച്ചു.

ഏകോപനം

ആദ്യ ലക്ഷ്യമായി പാപ്പാ എടുത്തത് ഏകോപിപ്പിക്കലാണ്. ഒരു പ്രത്യേക ലക്ഷ്യത്തിനായി വിവിധ തരം യാഥാർത്ഥ്യങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു മഹത്തായ ലക്ഷ്യമാണത് എങ്കിലും അത് എളുപ്പമല്ല എന്ന് പാപ്പാ സൂചിപ്പിച്ചു. അതിന് ക്ഷമയും, ദർശനവും, ഐക്യവും വേണം. ഈ 25 വർഷത്തെ യാത്ര അവർക്ക് നൽകിയ അനുഭവങ്ങൾ അവർക്ക് അവരുടെ ഏകോപനത്തിന് വലിയ സമ്പന്നതയേകുന്നു എന്ന് പാപ്പാ പറഞ്ഞു.

മാറ്റം

വെറും മാറ്റത്തിന്റെ ഒരു യുഗമല്ല നാം ജീവിക്കുന്നതെന്നും അത് യുഗത്തിന്റെ തന്നെ മാറ്റമാണെന്നും അഭിപ്രായപ്പെട്ട പാപ്പാ അവരുടെ മുന്നിൽ ഈ കാലത്തിന്റെ പ്രക്രിയകൾ കൊണ്ടുവരുന്ന വെല്ലവിളികളുടെയും അവസരങ്ങളുടേയും മുന്നിൽ ഭയന്നു പോകരുതെന്ന് അവരോടു പറഞ്ഞു. അവർ മാറ്റത്തിന്റെ വിദഗ്ദ്ധരായിരിക്കണമെന്നും എന്നാൽ മാറ്റമെന്നത് സമയത്തിന്റെ പരിഷ്കാരമനുസരിച്ച് പോവുക എന്നതിനേക്കാൾ ഒരാൾ ആയിരിക്കുന്നതും ചിന്തിക്കുന്നതുമായ വിധത്തിൽ വരുന്ന പരിവർത്തനമായിരിക്കണമെന്നും പാപ്പാ നിർദ്ദേശിച്ചു.  അതാരംഭിക്കേണ്ടത് എപ്പോഴും പുതുമയുള്ളതായിരിക്കുകയും എന്നാൽ മാറ്റമില്ലാത്തതുമായതിലുള്ള അത്ഭുത മനോഭാവത്തിൽ നിന്നായിരിക്കണം പാപ്പാ പറഞ്ഞു.

കൂടിക്കാഴ്ച, ശ്രവണം, സംസാരം

മൂന്നാമത്തെ ലക്ഷ്യമായി  കൂടിക്കാഴ്ചയും ശ്രവണവും സംസാരിക്കലും പാപ്പാ ചൂണ്ടിക്കാണിച്ചു. നല്ല ആശയവിനിമയത്തിന്റെ അക്ഷരമാലയാണ് അതെന്നും അതിലാണ് നല്ല ആശയ വിനിമയത്തിന് അടിസ്ഥാനവും ചലനാത്മകതയുമെന്നും പാപ്പാ അവരോടു പറഞ്ഞു. തന്റെ മുന്നിലിരിക്കുന്നവനോടു നാട്യമില്ലാതെയുള്ള ഹൃദയം തുറക്കലാണ് കൂടിക്കാഴ്ച. അത് വിജ്ഞാനത്തിന്റെ മുൻവ്യവസ്ഥയാണ്. അതില്ലാതെ ആശയ വിനിമയം സാധ്യമല്ല, പാപ്പാ പറഞ്ഞു. ആദ്യം  തന്റെയുള്ളിൽ തന്നെനിശബ്ദമാകാനുള്ള ഒരു കാര്യമാണ് ശ്രവണം. ശ്രവിച്ചുകൊണ്ട് അപരനെ ബഹുമാനിക്കുകയാണ്. അവരുടെ ജോലികൾ ഈ പ്രവർത്തികളാൽ നയിക്കപ്പെടട്ടെയെന്നും ശ്രദ്ധയകറ്റുന്ന വിശേഷണങ്ങളിലല്ല മറിച്ച് വ്യക്തികളിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാനും പാപ്പാ ആവശ്യപ്പെട്ടു.

സിനഡൽ മാർഗ്ഗം

നാലാമതും അവസാനത്തേതുമായി സിനഡൽ മാർഗ്ഗം പാപ്പാ മുന്നോട്ടുവച്ചു. സ്ത്രീപുരുഷന്മാരുടെ അനുദിന പ്രയത്നത്തിനും പ്രതീക്ഷയ്ക്കും എതിരായ ആശയങ്ങളും സിദ്ധാന്തങ്ങളും അളക്കുന്നയിടത്താണ്  അവരെന്ന് ഓർമ്മിപ്പിച്ച പാപ്പാ സഭ സഞ്ചരിക്കുന്ന സിനഡൽ വഴിയുടെ അർത്ഥം സഭാ ജീവിതം പൂർണ്ണമായി ജീവിക്കുക എന്നതാണെന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

അവരെ മാധ്യമ പ്രവർത്തകരുടെ മദ്ധ്യസ്ഥനായ വി. ഫ്രാൻസിസ് ദെ സെയിൽസിന്റെയും ഡിജിറ്റൽ ആശയ വിനിമയ രംഗത്ത് സമർത്ഥരും സർഗ്ഗാത്മകരുമായിരിക്കുക എന്നത് എത്ര പ്രധാനമെന്ന് കാണിച്ചു തന്ന ദൈവദാസൻ കാർളോ അക്കൂത്തിസിന്റെയും സംരക്ഷണയിൽ അവരെ ഭരമേൽപ്പിച്ചു കൊണ്ട് പാപ്പാ അവസാനിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ഒക്‌ടോബർ 2022, 15:06